ദാരുശില്‍പങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.06.2019) നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മഡിയന്‍ കൂലോം ക്ഷേത്ര പാലക ക്ഷേത്രത്തിലെ ദാരു ശില്‍പങ്ങളുടെ സംരക്ഷണത്തിന് മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട മന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ നിര്‍മാണ ഭവന വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരാണിക ഗ്രന്ഥങ്ങള്‍ അടയാളപ്പെടുത്തിയ ദാരു ശില്‍പങ്ങള്‍ നിരവധി ചരിത്രമുറങ്ങുന്നവയാണ്. ഇതിന്റെ സംരംക്ഷണത്തിനായി പുരാവസ്തു വകുപ്പുമായും, ദേവസ്വം ബോര്‍ഡ്, ടൂറിസം എന്നീ വകുപ്പുകളുമായും ചര്‍ച്ച നടത്തിയതിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ. കുഞ്ഞിരാമന്‍ എം.എല്‍ എ യും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, E.Chandrashekharan, Minister E Chandrashekharan about Darushilpa
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?