ട്രെയിന്‍ യാത്രക്കിടെ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടല്‍ സഹായകമായി, നന്ദിയറിയിച്ച് പെണ്‍കുട്ടിയുടെ അച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊല്ലം: (www.kvartha.com 03.06.2019) കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന് അച്ഛന്‍ ശിവാജി അറിയിച്ചു. ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മകള്‍ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് വിഷ്ണുപ്രിയയെ കാണാതായത്. റെയില്‍വെ പൊലീസാണ് കുട്ടിയെ കണ്ടെത്തിയതെന്നാണ് സൂചന.
മകളെ കാണാതായ വിവരം ശിവാജി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എറണാകുളത്ത് അമ്മ വീട്ടില്‍ പോയ വിഷ്ണുപ്രിയ 31 ന് എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് ട്രെയിന്‍ കയറിയിരുന്നു. തുടര്‍ന്ന് 4.30ന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വിഷ്ണുപ്രിയയെ കണ്ടതായി വിഷ്ണുപ്രിയയുടെ സഹപാഠി കുടുംബത്തെ അറിയിച്ചിരുന്നു. ഇതിന് ശേഷം വിഷ്ണുപ്രിയയെ കാണാതായി. ഒരു ദിവസം കഴിഞ്ഞിട്ടും വിഷ്ണുപ്രിയയെക്കുറിച്ച് വിവരമില്ലാതായതോടെ അച്ഛന്‍ ശിവജി മകളെ കാണാനില്ലെന്ന് കാണിച്ച് ഫേസ്ബുക്കില്‍ കുറിപ്പിടുകയായിരുന്നു.
ശിവാജി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. നിരവധി പേര്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു. മകളെ കാണാനില്ലെന്ന പോസ്റ്റ് ഷെയര്‍ ചെയ്ത്, വിവരങ്ങള്‍ അന്വേഷിച്ച എല്ലാവര്‍ക്കും ശിവാജി നന്ദി അറിയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kollam, Police, Media, Facebook, Train, Kozhikode, Missing, Girl, Father, police found Missing girl, fathers Facebook post to thanking all
Powered by Info News For You

Comments
Post a Comment