ഫ് ളാറ്റിന്റെ മൂന്നാംനിലയില്‍ നിന്നും താഴെ വീണ രണ്ടര വയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; മകനെ ആപത്തൊന്നും കൂടാതെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തില്‍ മാതാപിതാക്കള്‍
ഗുരുവായൂര്‍: (www.kvartha.com 03.06.2019) ഫ് ളാറ്റിന്റെ മൂന്നാംനിലയില്‍ നിന്നും താഴെ വീണ രണ്ടര വയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതേസമയം മകനെ ആപത്തൊന്നും കൂടാതെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കള്‍.
ഗ്വാളിയര്‍ സ്വദേശിയും ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്‍ കാന്റീനിലെ ജീവനക്കാരനുമായ ധരംസിങ്ങിന്റെ മകനായ രണ്ടര വയസുകാരന്‍ ആദിക് ആണ് ഫ് ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്നും കളിക്കുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് പതിച്ചത്. ഗുരുവായൂരിനടുത്ത് തിരുവെങ്കിടം കൃഷ്ണപ്രിയ ഫ് ളാറ്റില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. വരാന്തയില്‍ അനിയത്തി ഗുഡികയോടൊപ്പം കളിക്കുകയായിരുന്നു ആദിക്. ഇതിനിടെ തൂണിലൂടെ മുകളിലേക്ക് കയറാന്‍ നോക്കിയപ്പോള്‍ കൈവിട്ട് താഴേയ്ക്ക് വീഴുകയായിരുന്നു.
ശബ്ദം കേട്ട് അമ്മ ആത്തിയും അയല്‍വാസികളായ നാരായണനും സെല്‍വിയുമെല്ലാം നിലവിളിയോടെ താഴേയ്ക്ക് ചെന്നപ്പോള്‍ മണ്ണില്‍ മുഖം പൂഴ്ത്തി വീണുകിടന്ന ആദിക് ഒന്നും സംഭവിക്കാത്തമട്ടില്‍ മെല്ലെ എഴുന്നേറ്റു. എല്ലാവരുടേയും മുഖത്തെ പരിഭ്രമം കണ്ടപ്പോള്‍ അരുതാത്തത് എന്തോ ചെയ്തുപോയെന്ന ഭാവത്തോടെ കുട്ടി എല്ലാവരെയും മാറിമാറി നോക്കുകയായിരുന്നു.
പ്രത്യക്ഷത്തില്‍ പരിക്കൊന്നും കണ്ടില്ലെങ്കിലും വീട്ടുകാര്‍ ഉടന്‍തന്നെ കുഞ്ഞുമായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി. എക്സ്‌റേ എടുത്തപ്പോള്‍ ഒടിവോ ചതവോ ഒന്നും കണ്ടില്ല. നെറ്റിയില്‍ ചെറിയ മുറിവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിന് മരുന്ന് കെട്ടിയശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
മൂന്നാംനിലയില്‍ നിന്നും താഴേക്ക് പതിച്ചെങ്കിലും നന്നായി മണലുള്ള മുറ്റത്തേക്കാണ് കുഞ്ഞ് കമിഴ്ന്നുവീണത്. അതാണ് പരിക്കൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടത്. പുതിയ രീതിയില്‍ ഫ് ളാറ്റിന്റെ മുറ്റം ടൈലിടാത്തത് ഭാഗ്യമായി എന്നാണ് എല്ലാവരും പറയുന്നത്. എന്തായാലും അത്ഭുതകരമായി രക്ഷപ്പെട്ട ആദിക്കിനെ കാണാന്‍ അയല്‍ക്കാരുടെ തിരക്കാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Guruvayoor baby fall from third floor of building escaped without injury miracle, Guruvayoor, News, Local-News, Flat, Injured, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment