വൃക്കരോഗികള്‍ക്ക് ഹീമോഗ്ലോബിന്‍ ഇഞ്ചക്ഷന്‍ സൗജന്യമായി നല്‍കി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്

മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ഡയാലിസ് ചെയ്യുന്ന വൃക്ക രോഗികള്‍ക്ക് ഹീമോഗ്ലേബിന്റെ അളവു കൂട്ടുന്ന ഇഞ്ചക്ഷന്‍ സൗജന്യമായി നല്‍കുന്നു. ഡയാലിസ് ചെയ്യുന്ന രോഗികള്‍ക്ക് മാസത്തില്‍ എട്ടു എണ്ണം വീതം ഇഞ്ചക്ഷന്‍ ആവശ്യമായി വരുന്നു. 8000 രൂപയുടെ ഇഞ്ചക്ഷനാണ് ഒരു രോഗിക്ക് നല്‍കുന്നത്.

15ഡയാലിസിസ് ചെയ്യുന്ന വുക്കരോഗികളാണ് പഞ്ചായത്തിലുള്ളത്. കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. നാസ്മിന്‍ ജെനസീറിന് മരുന്നു കൈമാറി. പാലിയേറ്റീവ് പദ്ധതിയില്‍ പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. 

ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഹമീദ് ബള്ളൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ പ്രമിള, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷ്‌റഫ്, പാലിയേറ്റിവ് നഴ്‌സ് എച്ച്.എം സുജാത, സി. മെബര്‍ ഹനീഫ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുന്ദരന്‍, റഷീദ്, ഫാര്‍മസിസ്റ്റ് രതീഷ്, സ്റ്റാഫ് നഴ്‌സുമാരായ കനി, ഷീജ, ത്രേസ്യ, ഷംസാദ് സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?