സല്‍മാന്‍ ഗ്രൂപ്പിന്റെ കാസര്‍കോട്ടെ പുതിയ ഷോറൂം കര്‍ണാടക എം.എല്‍.എ എന്‍.എ ഹാരിസ് സന്ദര്‍ശിച്ചു
കാസര്‍കോട് (www.evisionnews.co): സല്‍മാന്‍ ഗ്രൂപ്പിന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള സല്‍മാന്‍ ഹൗസ് ഓഫ് ബില്‍ഡിംഗ് മെറ്റീരിയല്‍സിന്റെ കാസര്‍കോട്ടെ പുതിയ ഷോറൂം കര്‍ണാടക എം.എല്‍.എ എന്‍.എ ഹാരിസ് സന്ദര്‍ശിച്ചു. പുതുതായി നിര്‍മിക്കുന്ന വീടിന്റെ അനുബന്ധ സാമഗ്രികള്‍ വാങ്ങാനാണ് അദ്ദേഹം സല്‍മാനിലെത്തിയത്. സ്വീകരണ ചടങ്ങില്‍ ചെയര്‍മാന്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. മാനേജിംഗ് പാര്‍ട്ട്ണര്‍ ഷിഹാബ് അലി സ്വാഗതവും ജനറല്‍ മാനേജര്‍ അബ്ദുല്ല കള്ളാര്‍ നന്ദിയും പറഞ്ഞു.
Powered by Info News For You
Comments
Post a Comment