നിങ്ങളും 'സൈബര്‍ കോണ്‍ഡ്രിയ' രോഗത്തിന് അടിമയോ? ആരോഗ്യകാര്യങ്ങള്‍ക്കായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നവരെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രലോകം
ന്യൂഡല്‍ഹി: (www.kvartha.com 28.06.2019) ആരോഗ്യപരമായകാര്യങ്ങള്‍ അറിയാനായി പലരും ആദ്യം ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണ്. വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ അറിയാമെന്നത് കൊണ്ടും പ്രത്യേകിച്ച് പണചെലവെന്നുമില്ലാത്തതുകൊണ്ടും ആരോഗ്യപരമായ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സെര്‍ച്ച് എഞ്ചിനുകളെ സമീപിക്കുന്നു. എന്നാല്‍ അത് ശരിയായ രീതിയാണോ? ഇന്റര്‍നെറ്റിലുള്ള വിവരങ്ങള്‍ പലപ്പോഴും നമ്മെ സഹായിക്കാറുണ്ട്. എന്നാല്‍ ആരോഗ്യപരമായ കാര്യങ്ങളില്‍ അമിതമായി അതിലുള്ള വിവരങ്ങളില്‍ അടിമപ്പെടരുതെന്നാണ് ശാസ്ത്ര ലോകത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ചിലപ്പോള്‍ ഈ വഴിയിലൂടെ ശരിയായ വിവരം നമുക്ക് ലഭിച്ചേക്കാം. എന്നാലോ ഇത്തരത്തിലുള്ള സെര്‍ച്ചിങ്ങിലൂടെ മിക്കവര്‍ക്കും ലഭിക്കുന്നത് ആശയക്കുഴപ്പവും ആശങ്കാചിത്തയുമാണ്. യുവതലമുറയുടെ മാനസികാരോഗ്യം തകര്‍ക്കുന്നതില്‍ ഇന്റര്‍നെറ്റിന് പ്രധാന പങ്കുണ്ടെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ആരോഗ്യത്തെ കുറിച്ച് കൂടുതല്‍ അറിയാനോ അല്ലെങ്കില്‍ തനിക്ക് ഉള്ള ലക്ഷണത്തെ കുറിച്ച് കൂടുതല്‍ അറിയാനോ ഇന്റര്‍നെറ്റില്‍ അന്വേഷിക്കും. ഒടുവില്‍ ഏതെങ്കിലും രോഗം തനിക്ക് ഉണ്ടെന്ന് സംശയിക്കുന്നു. രോഗഭീതി കാരണം ശരീരവേദന, ക്ഷീണം എന്നിവയും അമിതചിന്തയും ഉല്‍കണ്ഠയും തോന്നുകയും അവസാനം അത് വിഷാദരോഗം പോലുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് വഴി തെളിയിക്കുന്നു. ഇത്തരത്തിലുള്ള അവസ്ഥയെ 'സൈബര്‍ കോണ്‍ഡ്രിയ' (cyberchondria) എന്നാണ് വിളിക്കുന്നത്.
ശരീരത്തിലോ മനസിലോ വരുന്ന നേരിയ വ്യതിയാനങ്ങളുണ്ടെങ്കില്‍ ഇന്‍ര്‍നെറ്റിനെ ആശ്രയിച്ച് മാരകരോഗം തനിക്ക് ഉണ്ടെന്ന് സംശയിക്കുന്നു. സൈബര്‍ കോണ്‍ഡ്രിയാക് രോഗികള്‍ കൂടുതലും തിരയുന്നത് മാരകരോഗങ്ങലെ കുറിച്ചാകും. മാനസികമായി തളര്‍ന്ന് വീഴുന്ന വഴിയാണിതെന്ന് മനസിലാക്കുക. ആരോഗ്യവിവരങ്ങള്‍ തരക്കേടില്ലാതെ നമുക്കു മുന്നില്‍ എത്തിക്കാന്‍ ഇന്റര്‍നെറ്റ് എന്ന മാധ്യമത്തിന് സാധിക്കാറുണ്ട്. തിരിച്ചറിവാണ് ഇവിടെ പ്രധാനം. ചുമയും തലവേദനയും ചെറിയ ശരീരവേദനകളും മാരകരോഗങ്ങളാണെന്ന് സംശയിക്കരുത്. രോഗങ്ങളെപ്പറ്റി ഒരുപാട് വെബ്ബ്‌പേജുകള്‍ സേവ് ചെയ്തുവെക്കാതിരിക്കുക.
ഇന്റര്‍നെറ്റിലൂടെ രോഗവിജ്ഞാനം തേടുന്ന ചിലരുണ്ട്. അതില്‍ കാണുന്ന രോഗലക്ഷണം വായിച്ച് തനിക്ക് ഇല്ലെന്ന് ഉറപ്പാക്കി ചികിത്സ വൈകിപ്പിക്കുകയോ ചികിത്സ തേടാതിരിക്കുകയോ ചെയ്യുന്നു. ഇതും അപകടത്തിലേക്കുള്ള വഴിയാണ്. രോഗങ്ങള്‍ സ്വയം നിര്‍ണയിക്കാന്‍ ശ്രമിക്കരുത്. സ്വയം ചികിത്സയും അരുത്. വിദഗ്ധ പരിശേധനയ്ക്ക് ശേഷം മാത്രമേ ആധികാരികമായ രോഗനിര്‍ണയം നടത്താന്‍ പാടുള്ളൂ. ഇന്റര്‍നെറ്റില്‍ തിരഞ്ഞ് ഇല്ലാത്ത രോഗം സ്വയം ഉണ്ടെന്ന് തീരുമാനിക്കുകയോ ശരിയായ ചികിത്സ തേടാതിരിക്കുകയോ ചെയ്യരുത്. നല്ല ഡോക്ടറിന്റെ സഹായം തേടി അതിന് പരിഹാരം കാണുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Health, Internet, Doctor, Internet and health: more good than harm?

Powered by Info News For You

Comments
Post a Comment