റബര്‍ ഉല്‍പാദന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ റബര്‍ ബോര്‍ഡ്; കൃഷി ഉപേക്ഷിച്ച തോട്ടങ്ങള്‍ ദത്തെടുക്കാനുള്ള പദ്ധതി ഉടന്‍

കോട്ടയം: (www.kvartha.com 27.06.2019) റബര്‍ ഉല്‍പാദന മേഖലയിലെ പ്രതിസന്ധിയെ മറികടക്കാന്‍ തയ്യാറായി റബര്‍ ബോര്‍ഡ്. ഇതിനായി കൃഷി ഉപേക്ഷിച്ച തോട്ടങ്ങള്‍ റബര്‍ ബോര്‍ഡ് ഏറ്റെടുത്തു കൃഷി നടത്തി ലാഭവിഹിതം ഉടമയ്ക്കു നല്‍കുന്ന പദ്ധതി നടപ്പാക്കും. കൃഷിചെയ്യാതെ കിടക്കുന്ന തോട്ടങ്ങളുടെ കണക്കെടുപ്പ് റബര്‍ ബോര്‍ഡ് ആരംഭിച്ചു.

തോട്ടങ്ങളുടെ കണക്കും ഉടമസ്ഥത സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുന്ന ഡേറ്റബേസ് ജൂലൈ പകുതിയോടെ തയാറാകും. ഇതില്‍ ലാഭകരമായി കൃഷി നടത്താവുന്ന തോട്ടങ്ങള്‍ കണ്ടെത്തിയ ശേഷം ഉടമകളെ സമീപിക്കും. കേരളത്തില്‍ 30% തോട്ടങ്ങള്‍ പല കാരണങ്ങളാല്‍ ഉല്‍പാദനം നിര്‍ത്തിയെന്നാണ് റബര്‍ ബോര്‍ഡിന്റെ കണക്ക്. അതിനാല്‍ ഈ പദ്ധത ലക്ഷ്യമിടുന്നത് രണ്ടു വര്‍ഷത്തിനുള്ളില്‍ ഇവയില്‍ 15% തോട്ടങ്ങളില്‍ ഉല്‍പാദനം പുനരാരംഭിക്കുക എന്നാണ്.

 Kottayam, News, Kerala, Business, Farmers, Rubber Board; New plan

തൊഴിലാളിക്ഷാമം മൂലവും ലാഭകരമല്ലാത്തതിനാലും ഉടമസ്ഥര്‍ക്ക് നോക്കി നടത്താന്‍ കഴിയാതെ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന കൃഷിതോട്ടങ്ങളുണ്ട്. ഏറ്റെടുക്കുന്ന തോട്ടങ്ങളിലെ ടാപ്പിങ്ങിനെ കൂടാതെ മരങ്ങളുടെ പരിപാലനം, മരുന്നു തളിക്കല്‍, തോട്ടം ഒരുക്കല്‍, ഷീറ്റ് തയാറാക്കല്‍ എന്നിവയും റബര്‍ ബോര്‍ഡ് ചെയ്യും. ചെലവ് കഴിഞ്ഞുള്ള നിശ്ചിത വിഹിതം ഉടമയ്ക്കു നല്‍കും.

റബര്‍ ബോര്‍ഡിന്റെ പദ്ധതി ഈ വര്‍ഷം മുതല്‍ നടപ്പിലാകും. റബര്‍ ഉത്പാദക സംഘങ്ങള്‍ വഴിയാണു തോട്ടം ഏറ്റെടുക്കുക. ഇതിനു മുന്നോടിയായി വിദഗ്ധരായ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ടാപ്പേഴ്‌സ് ബാങ്ക് രൂപീകരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kottayam, News, Kerala, Business, Farmers, Rubber Board; New plan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?