ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയും; നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ
ന്യൂഡല്‍ഹി: (www.kvartha.com 03.06.2019) ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. അടുത്തിടെ മാധ്യമങ്ങളില്‍ ഇത് തന്നെയാണ് വാര്‍ത്ത. എന്നാല്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയും ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ വാര്‍ത്തയാണ് ഇപ്പോള്‍ പുതിയതായി പുറത്തുവന്നിരിക്കുന്നത്.
ഒരു ലക്ഷം രൂപയാണ് ലോധയ്ക്ക് നഷ്ടപ്പെട്ടത്. ലോധയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ജസ്റ്റിസ് ബി.പി.സിങിന്റെ ഇ-മെയില്‍ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ ഡെല്‍ഹി പോലീസ് കേസെടുത്തു. മേയ് 19-ന് രാത്രി ബി.പി.സിങിന്റെ മെയില്‍ ഐഡിയില്‍ നിന്ന് ജസ്റ്റിസ് ലോധക്ക് ഒരു സന്ദേശം ലഭിച്ചു. തന്റെ ബന്ധുവിന് ചികിത്സാ ആവശ്യത്തിനായി കുറച്ച് പണം ആവശ്യമുണ്ടെന്നായിരുന്നു സന്ദേശം. തന്റെ കൈവശം പണം കുറവാണെന്നും ഒരു ലക്ഷം രൂപ അടിയന്തരമായി നല്‍കണമെന്നുമായിരുന്നു ഇ-മെയില്‍ സന്ദേശം. ഫോണില്‍ ഇപ്പോള്‍ ബന്ധപ്പെടാന്‍ കഴിയില്ലെന്നും മെയിലില്‍ കാണിച്ചിരുന്നു.
പണം നല്‍കേണ്ട അക്കൗണ്ട് നമ്പറും നല്‍കിയിരുന്നു. ഉടന്‍ തന്നെ ലോധ രണ്ടു തവണയായി ഒരു ലക്ഷം രൂപ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. മുമ്പ് പലതവണ ബി.പി.സിങുമായി ഇതേ ഇ-മെയില്‍ വിലാസത്തിലൂടെ ആശയവിനിമയം നടത്തിയിട്ടുള്ളതുകൊണ്ട് അദ്ദേഹത്തിന് സംശയമൊന്നും തോന്നിയിരുന്നില്ല.
മേയ് 30-ന് ബി.പി.സിങിന്റെ മറ്റൊരു മെയില്‍ വന്നപ്പോഴാണ് ജസ്റ്റിസ് ലോധ താന്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തന്റെ മെയില്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോഴാണ് ശരിയായതെന്നും കാണിച്ചായിരുന്നു ബി.പി.സിങ് മെയില്‍ ചെയ്തത്. തുടര്‍ന്ന് ഇരുവരും നേരിട്ട് ബന്ധപ്പെടുകയും ഡെല്‍ഹി പോലീസിനെ പരാതിയുമായി സമീപിക്കുകയുമായിരുന്നു. ഹാക്കര്‍മാരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം മുതിര്‍ന്ന പോലീസ് ഓഫീസര്‍ ഇതുസംബന്ധിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്സിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്;
ജസ്റ്റിസ് ബി.പി സിംഗിന് തന്റെ മെയിലിന്റെ നിയന്ത്രണം തിരികെ കിട്ടിയത് മെയ് 30 നാണെന്നും അപ്പോഴാണ് മെയില്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം ജസ്റ്റിസ് ലോധ അറിയുന്നതെന്നുമാണ്. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഐ.ടി ആക്റ്റിലെയും വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ടെന്നും ഹാക്കറിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്നും ഓഫീസര്‍ കൂട്ടി ചേര്‍ത്തു.
ഡെല്‍ഹിയിലെ പഞ്ചശീല്‍ പാര്‍ക്കില്‍ താമസിക്കുന്ന ജസ്റ്റിസ് ലോധ ശനിയാഴ്ച ഡെല്‍ഹിയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഓഫീസിലും മാളവ്യ നഗറിലെ സൈബര്‍ സെല്ലിന്റെ ഓഫീസിലുമെത്തി പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Former CJI RM Lodha duped of Rs. 1 lakh by online Imposter, Humor, New Delhi, News, Cheating, Justice, Supreme Court of India, Complaint, Police, Probe, National.

Powered by Info News For You

Comments
Post a Comment