ദളിത് യുവതിയെ വിവാഹം ചെയ്തതിന് ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു; തലയില്‍ ഗുരുതരമായി വെട്ടേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍; കൊല നടന്നത് വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം, പ്രതി കസ്റ്റഡിയില്‍

കോയമ്പത്തൂര്‍: (www.kvartha.com 27.06.2019) തമിഴ്‌നാട്ടില്‍ മറ്റൊരു ദുരഭിമാനക്കൊലപാതകം കൂടി റിപ്പോര്‍ട്ട് ചെയ്തു. ദളിത് യുവതിയെ വിവാഹം ചെയ്തതിന് ജ്യേഷ്ഠന്‍ അനുജനെ വെട്ടിക്കൊന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തൊഴിലാളി മേട്ടുപ്പാളയം വള്ളിപ്പാളയം റോഡില്‍ കെ.കനകരാജിനെ (22) ആണ് മൂത്ത സഹോദരന്‍ കെ.വിനോദ്കുമാര്‍ (24) വെട്ടിക്കൊന്നത്. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് കൊല നടന്നത്.

ദളിത് വിഭാഗത്തില്‍പെട്ട ദര്‍ശന പ്രിയ എന്ന 18കാരിയും കനകരാജും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും കോയമ്പത്തൂരിലെ ഒരു കോളജില്‍ പഠിക്കുകയായിരുന്നു. ഒരു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയിച്ചുവരുന്നു. കനകരാജ് ഗൗണ്ടര്‍ മതവിഭാഗത്തില്‍പെട്ടവനാണ്. പടിഞ്ഞാറന്‍ തമിഴ്‌നാട്ടിലെ ഉയര്‍ന്ന സമുദായമാണ് ഗൗണ്ടര്‍ വിഭാഗം.

Honour killing: 22-year-old man murdered by brother in Coimbatore for marrying Dalit woman, News, Local-News, Crime, Criminal Case, Murder, Police, Custody, Religion, National

അതുകൊണ്ടുതന്നെ പ്രണയ വിവരമറിഞ്ഞ വിനോദ് കുമാര്‍ പെണ്‍കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ അനുജനോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് തയ്യാറാകാത്ത കനകരാജ് പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് മാതാപിതാക്കളുടെ സഹായം തേടി. എന്നാല്‍ ദളിത് വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതം മൂളിയില്ല. ഇതോടെ കമിതാക്കള്‍ ഒളിച്ചോടുകയും മേട്ടുപ്പാളയത്തിലെ ഒരു ക്ഷേത്രത്തില്‍വെച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിവാഹം കഴിക്കുകയും ചെയ്തു.

എന്നാല്‍ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ ദമ്പതികള്‍ ആക്രമിക്കപ്പെട്ടു. ദമ്പതികള്‍ താമസിക്കുന്ന വീട്ടിലെത്തിയ ജ്യേഷ്ഠന്‍ വിനോദ് കുമാറും സംഘവും വാക്കത്തി കൊണ്ടു കനകരാജിന്റെ തലയില്‍ വെട്ടുകയായിരുന്നു. പെണ്‍കുട്ടിക്കും വെട്ടേറ്റു.

തലയില്‍ ആഴത്തില്‍ മുറിവേറ്റ കനകരാജ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പെണ്‍കുട്ടിയെ ആദ്യം മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീടു വിദഗ്ധ ചികിത്സയ്ക്കു കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ട വിനോദ് കുമാര്‍ ബുധനാഴ്ച മേട്ടുപ്പാളയം പോലീസില്‍ കീഴടങ്ങി.

കനകരാജിന്റെ മൃതദേഹം കോയമ്പത്തൂര്‍ സംര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മേട്ടുപ്പാളയം പോലീസ് വിനോദിനും സുഹൃത്തുക്കള്‍ക്കും എതിരെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതിനിടെയാണ് വിനോദ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Honour killing: 22-year-old man murdered by brother in Coimbatore for marrying Dalit woman, News, Local-News, Crime, Criminal Case, Murder, Police, Custody, Religion, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?