ജാതി വിദ്വേഷം അടിച്ചേല്‍പ്പിച്ചിക്കുന്നത് രാജ്യം ഭരിക്കുന്നവര്‍ തന്നെ: താന്‍ മരിച്ചാല്‍ മരണാനന്തര കര്‍മങ്ങള്‍ ചെയ്യുന്നത് ഒരു മുസല്‍മാനായിരിക്കും; ഭാര്യയുടെ ചിതാഭസ്മം വയനാട്ടിലെ നദിയിലൊഴിക്കിയതും ബലിതര്‍പ്പണം നടത്തിയതും സമൂഹം കീഴ് ജാതിക്കാരെന്ന് വിശേഷിപ്പിക്കുന്ന വിഭാഗത്തില്‍പ്പെട്ടയാള്‍ തന്നെയെന്നും സാഹിത്യകാരന്‍ ടി പത്മനാഭന്‍

ഹരിപ്പാട്: (www.kvartha.com 18.06.2019) സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയതയ്‌ക്കെതിരെ തുറന്നടിച്ച് സാഹിത്യകാരന്‍ ടി പത്മനാഭന്‍. തനിക്ക് മക്കളില്ലെന്നും താന്‍ മരണപ്പെട്ടാല്‍ തന്റെ ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കാനും കര്‍മങ്ങള്‍ ചെയ്യാനുമൊക്കെ ഒരു മുസല്‍മാനോടാണ് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം തുറന്നുപറയുന്നു.

തന്റെ ഭാര്യയുടെ ചിതാഭസ്മം വയനാട്ടിലെ നദിയിലൊഴിക്കിയതും ബലിതര്‍പ്പണം നടത്തിയതും സമൂഹം കീഴ്ജാതിക്കാരെന്ന് വിശേഷിപ്പിക്കുന്ന വിഭാഗത്തില്‍ നിന്നുള്ളയാളായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഹരിപ്പാട് സിബിസി വാര്യര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കുന്നവര്‍ തന്നെയാണ് ജാതി വിദ്വേഷം അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

T Padmanabhan on religion, News, Religion, Writer, Criticism, Muslim, Kerala

വയസ്സ് തൊണ്ണൂറിലേക്ക് അടുക്കുമ്പോഴും മനസില്‍ യൗവനമുണ്ട്. ഞാനൊക്കെ സ്വാതന്ത്ര്യസമരം കളത്തില്‍ ഇറങ്ങിക്കണ്ട് വളര്‍ന്നതാണ്. കരയില്‍ ഇരുന്ന് കണ്ടതല്ല. ഇന്നു നമ്മുടെ നാട് ഒരു തിരിച്ചുപോക്കിലാണ്. അടുത്തിടെ മുംബൈയില്‍ സഹപ്രവര്‍ത്തകരുടെ ജാതി അവഹേളനം സഹിക്കവയ്യാതെ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പണ്ടൊന്നും പേരിന്റെ കൂടെ ജാതി വിദ്വേഷം അത്ര വ്യാപകമല്ലായിരുന്നു. ഇപ്പോള്‍ കുട്ടികളുടെ പേരിനൊപ്പം ജാതി വാല്‍ ചേര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: T Padmanabhan on religion, News, Religion, Writer, Criticism, Muslim, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?