അച്ഛനും മകനും സഞ്ചരിച്ചിരുന്ന കാര്‍ കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ച് പിതാവ് മരിച്ചു, മകന് ഗുരുതരം

ബാലരാമപുരം: (www.kvartha.com 05.06.2019) അച്ഛനും മകനും സഞ്ചരിച്ചിരുന്ന കാര്‍ കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ച് പിതാവ് മരിച്ചു, മകന് ഗുരുതരം. കരമന കളിയിക്കാവിള ദേശീയപാതയില്‍ പള്ളിച്ചല്‍ ജംക്ഷനില്‍ തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം.

കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ പരശുവയ്ക്കല്‍ പെരുവിള സ്വാഗതില്‍ റിട്ട.കെഎസ്ഇബി അസി.എഞ്ചിനീയര്‍ സൈമണ്‍ (70) ആണ് മരിച്ചത്. മകന്‍ ടിബി പൊന്‍ സൈമണ്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Father killed in car accident, Accidental Death, News, Local-News, Injured, Hospital, Treatment, KSRTC, Natives, Kerala, Dead Body, Obituary

നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസും എതിര്‍ദിശയില്‍ നിന്നുവന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകട സമയത്ത് ടിബിയാണ് കാര്‍ ഓടിച്ചിരുന്നത്. അപകട വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ ഇരുവരെയും വളരെ പണിപ്പെട്ടാണ് നാട്ടുകാര്‍ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെയും കാറിന്റെയും മുന്‍ ഭാഗം തകര്‍ന്നു.

ഗുരുതരമായി പരിക്കേറ്റ സൈമണെ ഉടന്‍തന്നെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഏഴ് മണിയോടെ മരണം സംഭവിച്ചു. ഭാര്യ അര്‍പുതകുമാരിയെ മകള്‍ ജസ്ലിന്‍ സിബി നെറ്റിന്റെ വീട്ടിലാക്കിയശേഷം പരശുവയ്ക്കലേക്ക് മടങ്ങുകയായിരുന്നു സൈമണും മകനും. മൃതദേഹം നിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ശവസംസ്‌കാരം പിന്നീട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Father killed in car accident, Accidental Death, News, Local-News, Injured, Hospital, Treatment, KSRTC, Natives, Kerala, Dead Body, Obituary.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?