അബുദാബി കാസര്‍കോട്ടാര്‍ കൂട്ടായ്മക്ക് ഹെല്‍ത്ത് അതോറിറ്റിയുടെ ആദരം
അബൂദാബി (www.evisionnews.co): അബുദാബി കാസര്‍കോട്ടാര്‍ കൂട്ടായ്മക്ക് ഹെല്‍ത്ത് അതോറിറ്റിയുടെ ആദരം. അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് കഴിഞ്ഞ അഞ്ചു വര്‍ഷമായി രക്തദാന ക്യാമ്പുകളും ബോധവല്‍ക്കരണവും കൂട്ടായ്മ നടത്തിവരുന്നു. ഇതോടൊപ്പം നാട്ടിലും ഗള്‍ഫിലുമടക്കം ജീവകാരുണ്യ രംഗത്തും സജീവമായി പ്രവര്‍ത്തിച്ചുവരുന്ന അബുദാബിയിലെ കാസര്‍കോടന്‍ കൂട്ടായ്മയയുടെ പ്രവര്‍ത്തനത്തിനാണ് ഹെല്‍ത്ത് അതോറിറ്റിയുടെ കീഴിലുള്ള സേഹയുടെ അവാര്‍ഡ് ലഭിച്ചത്. അബുദാബി എമിറേറ്റ്‌സ് പാലസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കൂട്ടായ്മയുടെ ചെയര്‍മാനും സെയ്ഫ് ലൈന്‍ എം.ഡിയുമായ അബുബക്കര്‍ കുറ്റിക്കോല്‍ അവാര്‍ഡ് ഏറ്റുവാങ്ങി. കമ്മിറ്റി ബോര്‍ഡ് മെമ്പര്‍ സെഡ്.എ. മൊഗ്രാല്‍, ജനറല്‍ സെക്രടറി പി.കെ അഷ്‌റഫ്, തസ്ലീം ആരിക്കാടി പങ്കെടുത്തു.
Powered by Info News For You

Comments
Post a Comment