ഹോമിയോ മരുന്ന് നിര്‍മാണ സ്ഥാപനത്തില്‍ തീപിടുത്തം

മണ്ണഞ്ചേരി: (www.kvartha.com 01.06.2019) മണ്ണഞ്ചേരിയില്‍ ഹോമിയോ മരുന്ന് നിര്‍മാണ സ്ഥാപനത്തില്‍ തീപിടുത്തം. ഞായറാഴ്ച രാവിലെ പാതിരപ്പള്ളി ഹോംകോയിലായിരുന്നു സംഭവം. അവധി ദിവസമായിരുന്നതിനാല്‍ സെക്യൂരിറ്റി മാത്രമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. കമ്പനിയുടെ പ്രവേശന കവാടത്തിലെ റിസപ്ഷന്‍ ഭാഗത്ത് നിന്ന് തീ പടരുകയായിരുന്നു. ഇന്റര്‍കോം ഉപകരണങ്ങളും ഫയലുകളും അപകടത്തില്‍ കത്തിനശിച്ചു.

ഓഫീസ് കെട്ടിടത്തോട് ചേര്‍ന്നുള്ള ഫാക്ടറി കെട്ടിടത്തില്‍ മരുന്ന് നിര്‍മ്മാണത്തിനായി ആയിരക്കണക്കിന് ലിറ്റര്‍ സ്പിരിറ്റ് സൂഷിച്ചിട്ടുണ്ടായിരുന്നു. ഇത് കാരണം തീ കൂടുതല്‍ പടര്‍ന്ന് പിടിക്കുമോ എന്ന ആശങ്കയിലായിരുന്നു അധികൃതരും നാട്ടുകാരും. എന്നാല്‍ അഗ്‌നിശമന സേന ഉദ്യോഗസ്ഥരും സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ പടരാതെ കെടുത്തിയതിനാല്‍ കൂടുതല്‍ അപകടം സംഭവിച്ചില്ല.

Alappuzha, News, Kerala, Fire, Police, Fire accident in Alappuzha Mannancherry

ആലപ്പുഴ നോര്‍ത്ത് സിഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയിരുന്നു. തീപിടുത്തം ഉണ്ടാകുന്നതിന് മുമ്പ് ഹോംകോയ്ക്ക് മുന്നിലെ ട്രാന്‍സ്‌ഫോമറിലെ പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ ഇവിടെ പോയി നോക്കി തിരിച്ചെത്തിയപ്പോഴായിരുന്നു കമ്പനിയില്‍ തീപടരുന്നത് കണ്ടെതെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Alappuzha, News, Kerala, Fire, Police, Fire accident in Alappuzha Mannancherry


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?