അര്‍ജന്റീനയ്ക്ക് ഖത്തര്‍ പരീക്ഷ; തോറ്റാല്‍ പുറത്ത്, ദേശീയ ജേഴ്സിയില്‍ ഒരു കിരീടമെന്ന മെസിയുടെ സ്വപ്നം, സ്വപ്‌നം മാത്രമാകുമോ?
(www.kasargodvartha.com 23.06.2019) കോപ്പ അമേരിക്കയില്‍ ഖത്തറിനെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം അനിവാര്യം. ഞായറാഴ്ച രാത്രി 12.30 നാണ് മത്സരം. തോറ്റാല്‍ മെസിപ്പട ക്വാര്‍ട്ടര്‍ കാണാതെ പുറത്താകും. ഗ്രൂപ്പ് ബിയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഖത്തറാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കൊളംബിയ പരാഗ്വെയെ നേരിടും. നിലവില്‍ ഒരു സമനിലയും ഒരു തോല്‍വിയുമായി നാലാം സ്ഥാനത്താണ് അര്‍ജന്റീന. ഖത്തര്‍ ഒരു സമനിലയും ഒരു തോല്‍വിയുമായി മൂന്നാം സ്ഥാനത്തുമാണ്. രണ്ട് കളികളില്‍ നിന്ന് രണ്ടും വിജയിച്ച് കൊളംബിയ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. രണ്ട് കളികളില്‍ നിന്ന് രണ്ട് സമനിലയുമായി രണ്ട് പോയിന്റോടെ പരാഗ്വേയാണ് രണ്ടാംസ്ഥാനത്ത്.
കൊളംബിയക്കെ പരാഗ്വെ വിജയം നേടിയാല്‍ നോക്കൗട്ടിലെത്താം. മത്സരം സമനിലയിലാവുകയോ പരാഗ്വെ തോല്‍ക്കുകയോ ചെയ്യുകയും ഖത്തറിനെതിരെ അര്‍ജന്റീന ജയിക്കുകയും ചെയ്താലാണ് മെസിക്കും സംഘത്തിനും നേരിട്ട് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ലഭിക്കുക. ദേശീയ ജേഴ്സിയില്‍ ഒരു കിരീടമെന്ന മെസിയുടെ സ്വപ്നം, സ്വപ്‌നം മാത്രമാകുമോ എന്ന ആശങ്കയിലാണ് അര്‍ജന്റീനന്‍ ആരാധകര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sports, Qatar, Football, Top-Headlines, Trending, Qatar v Argentina: Messi desperate to avoid 'crazy' elimination
< !- START disable copy paste -->
Keywords: News, Sports, Qatar, Football, Top-Headlines, Trending, Qatar v Argentina: Messi desperate to avoid 'crazy' elimination
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment