സൂര്യശോഭ പോലെ ജ്വലിക്കണം പി.ജെ; ഈ ഇടങ്കയ്യനാല്‍ ചുവന്ന കോട്ടകള്‍ ഒരുപാടുണ്ട് കണ്ണൂരില്‍, ജയരാജനെ പ്രകീര്‍ത്തിച്ച് വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡ്

കണ്ണൂര്‍: (www.kvartha.com 29.06.2019) സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ പി.ജയരാജനെ പ്രകീര്‍ത്തിച്ച് വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡ്. കണ്ണൂര്‍ മാന്ധംകുന്നിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. റെഡ് ആര്‍മി എന്ന പേരിലാണ് ബോര്‍ഡ് വച്ചിട്ടുള്ളത്. ആന്തൂര്‍ വിഷയത്തില്‍ കണ്ണൂരിലെ പാര്‍ടി നേതൃത്വത്തിന്റെ വത്യസ്ത അഭിപ്രായങ്ങള്‍ക്കിടയിലാണ് ബോര്‍ഡ് വിവാദം.


ഈ ഇടങ്കയ്യനാല്‍ ചുവന്ന കാവിക്കോട്ടകളും പച്ചക്കോട്ടകളും ഒരുപാടുണ്ട് ഇങ്ങ് കണ്ണൂരില്‍, വാക്കുകൊണ്ടോ കവിത കൊണ്ടോ പ്രകീര്‍ത്തിച്ച് തീര്‍ക്കാവുന്ന ഒന്നല്ല ഞങ്ങള്‍ക്ക് ജയരാജേട്ടന്‍, സഖാവ് പി.ജെ എന്നിങ്ങനെയാണ് ബോര്‍ഡില്‍ കുറിച്ചിരിക്കുന്നത്.

'യുവത്വമാണ് നാടിന്റെ സ്വപ്നവും പ്രതീക്ഷയും, നിങ്ങള്‍ തളര്‍ന്നു പോയാല് ഇവിടെ സാമൂഹ്യ വിരുദ്ധര്‍ തഴച്ചു വളരും. എല്ലാ കെടുതികള്‍ക്കും മീതെ നാടിന്റെ വിളക്കായ് എന്നും സൂര്യശോഭ പോലെ ജ്വലിച്ചു നില്‍ക്കാനാവണം' എന്നും ഫ്‌ലക്‌സില്‍ പറയുന്നുണ്ട്. അതേസമയം, സംഭവം വിവാദമായതോടെ ഫ്‌ളക്‌സ് ഇവിടെ നിന്ന് നീക്കം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Politics, P Jayarajan, Kannur, CPM, Flex boards, Flux Boards placed by congradulating P Jayarajan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?