വിരല്‍ത്തുമ്പില്‍ ഇനി ഓട്ടോറിക്ഷയും പാഞ്ഞെത്തും; ഓണ്‍ലൈന്‍ ആയി ഓട്ടോ ബുക്ക് ചെയ്യാന്‍ സൗകര്യമൊരുങ്ങി, കോള്‍ ഓട്ടോ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത് കോഴിക്കോട്

കോഴിക്കോട്: (www.kvartha.com 09.06.2019) ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്യുന്ന സേവനത്തിന് സമാനമായി ഇനി ഓട്ടോ റിക്ഷകളും ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ ആയി ഓട്ടോ റിക്ഷകള്‍ ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ സഹായിക്കുന്ന കോള്‍ ഓട്ടോ എന്ന അപ്ലിക്കേഷന്‍ കോഴിക്കോട് പുറത്തിറക്കി. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഈ അപ്ലിക്കേഷന്‍ ലഭ്യമാകും എന്നാണ് കരുതുന്നത്. ചലച്ചിത്ര നടന്‍മാരായ ടൊവിനോ തോമസ്, വിനോദ് കോവൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.

Kerala, News, Technology, Business, Auto & Vehicles, Mobile, Application, Kozhikode, new mobile application to book auto online

കോള്‍ ഓട്ടോ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഇതിലൂടെ ഏറ്റവും അടുത്തുള്ള ഓട്ടോയെ ബുക്ക് ചെയ്യാം. യാത്രാ ചാര്‍ജും ദൂരവും മനസിലാക്കാനും ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. നിലവിലുള്ള ഔദ്യോഗിക നിരക്ക് തന്നെയാണ് ഈടാക്കുക. ബുക്ക് ചെയ്താല്‍ ഓട്ടോയുടെ വിവരങ്ങള്‍ യാത്രക്കാരന് കിട്ടും. ഓട്ടോ ഡ്രൈവര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌  ഡ്രൈവര്‍ക്ക് യാത്രക്കാരെയും കണ്ടെത്താം.

15 ദിവസത്തിനകം സംവിധാനം പൂര്‍ണരൂപത്തില്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാകുന്നത്. ആപ്പില്‍ എമര്‍ജന്‍സി ബട്ടന്‍ എന്ന സംവിധാനം സ്ത്രീ സുരക്ഷ കണക്കിലെടുത്താണ് ഒരുക്കിയിട്ടുള്ളത്. അടിയന്തിര ഘട്ടത്തില്‍ പോലീസിലും ബന്ധപ്പെട്ട പത്ത് നമ്പറുകളിലേക്കും അലേര്‍ട്ട് സന്ദേശം അയക്കുന്നതിനുള്ള സംവിധാനമാണ് എമര്‍ജന്‍സി ബട്ടണ്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Technology, Business, Auto & Vehicles, Mobile, Application, Kozhikode, new mobile application to book auto online


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?