ജയ് ശ്രീറാം എന്നെഴുതിയ പത്ത് ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മമതയ്ക്ക് അയക്കുമെന്ന് ബിജെപി എംപി; പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തി ചാര്‍ജിന് ആഹ്വാനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് നടപടി
കൊല്‍ക്കത്ത: (www.kvartha.com 02.06.2019) പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ജയ് ശ്രീറാം എന്നെഴുതിയ പത്ത് ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ അയക്കുമെന്ന് ബിജെപി എംപി. മമത ബാനര്‍ജിയുടെ മുന്നില്‍ ജയ് ശ്രീറാം വിളിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ ദിവസം മമത ബാനര്‍ജി ലാത്തി ചാര്‍ജിന് ആഹ്വാനം ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി തീരുമാനം എന്ന് ബിജെപി എംപി അര്‍ജുന്‍ സിംഗ് പറഞ്ഞു. ജയ് ശ്രീറാം എന്നെഴുതിയ പത്ത് ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മമതയുടെ വസതിയിലേക്ക് അയക്കുമെന്ന് അര്‍ജുന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ തൃണമൂല്‍ എംഎല്‍എ ആയ അര്‍ജുന്‍ സിംഗ് തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ബിജെപിയില്‍ പോകുകയായിരുന്നു.

പശ്ചിമ ബംഗാളിലെ നോര്‍ത്ത് പര്‍ഗണാസില്‍ വച്ച് മമതയ്‌ക്കെതിരെ ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ഓടിയെത്തുകയും ജയ് ശ്രീം റാം വിളിക്കുകയുമായിരുന്നു. കാറില്‍ നിന്നിറങ്ങിയ മമത പ്രകോപിതയാവുകയും തുടര്‍ന്ന് ജയ് ശ്രീറാം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇത് ബിജെപി രാഷ്ട്രീയ ആയുധമായി സ്വീകരിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Bangal, BJP, Mamata Banerjee, Kolkata, Police, MLA, Politics, bjp against mamata banarji

Powered by Info News For You
Comments
Post a Comment