മധ്യേഷ്യയില്‍ വന്‍ സൈനിക വിന്യാസവുമായി അമേരിക്ക കളം നിറയുന്നു; സേനാവിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വര്‍ദ്ധിപ്പിച്ചെന്ന് സൂചന, യുറേനിയം സമ്പുഷ്ടീകരണം കൂട്ടുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: (www.kvartha.com 18.06.2019) ഇറാനുമായി തര്‍ക്കം തുടരുന്നതിനിടെ മധ്യേഷ്യയില്‍ വന്‍ സൈനിക വിന്യാസവുമായി അമേരിക്ക കളം നിറയുന്നു. മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കും. സൈനികരെ വിന്യസിക്കുന്നതിനൊപ്പം സേനാവിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വര്‍ദ്ധിപ്പിച്ചെന്ന് സൂചന ലഭിച്ചു. എന്നാല്‍ മധ്യേഷ്യയിലെ സൈനികരുടെ സുരക്ഷയ്ക്കായാണ് ഇത്തരത്തിലൊരു നടപടിയെന്ന് അമേരിക്ക വിശദീകരിച്ചു.

World, Gulf, News, Iran, America, New York, Army, Military, USA sending additional troops to middle east against Iran

എണ്ണ ടാങ്കറുകള്‍ ഇറാന്‍ ആക്രമിക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം അമേരിക്ക പുറത്തുവിട്ടിരുന്നു. എന്നാല്‍ മേഖലയിലെ യുദ്ധസമാനമായ ഭീഷണിക്ക്, യുറേനിയം സമ്പുഷ്ടീകരണം കൂട്ടുമെന്ന് മുന്നറിയിപ്പാണ് ഇറാന്‍ നല്‍കിയത്. ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് മേഖലയില്‍ ഇത്തരത്തില്‍ സംഘര്‍ഷം സാധ്യത സജീവമായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Gulf, News, Iran, America, New York, Army, Military, USA sending additional troops to middle east against Iran


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?