കിണറ്റില്‍ വീണ യുവതിക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി

കരിന്തളം: (www.kasargodvartha.com 04.06.2019) കിണറ്റില്‍ വീണ യുവതിക്ക് ഫയര്‍ഫോഴ്‌സ് രക്ഷകരായി. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ വരഞ്ഞൂര്‍ ഉറവങ്കരയിലെ ഷീജ (27) യാണ് കിണറ്റില്‍ കാല്‍ തെറ്റി വീണത്. തിങ്കളാഴ്ചയാണ് സംഭവം. 11 കോല്‍ ആഴമുള്ള കിണറില്‍ ഒരു കോല്‍ വെള്ളമുണ്ടായിരുന്നു. കിണറ്റില്‍ വീണ ഷീജയുടെ അലര്‍ച്ച കേട്ട് നാട്ടുകാരായ ബാലകൃഷ്ണന്‍, അനീഷ് എന്നിവര്‍ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി.

എന്നാല്‍ ഷീജയുടെ കാലില്‍ പൊട്ടലുണ്ടായതിനാല്‍ മുകളിലേക്ക് കയറ്റാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് എല്ലാവരെയും പുറത്തെത്തിച്ചത്. കാഞ്ഞങ്ങാട് സ്റ്റേഷന്‍ ഓഫീസര്‍ സി പി രാജേഷ്, ഫയര്‍മാന്‍ വി വി ദിലീപ്, ലീഡിംഗ് ഫയര്‍മാന്‍ കെ രാധാകൃഷ്ണന്‍, ഹോംഗാര്‍ഡ് പി കൃഷ്ണന്‍, വി പി മോഹനന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

പരിക്കേറ്റ ഷീജയെ ആദ്യം നീലേശ്വരത്തെ സഹകരണാശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Well, fire force, Karinthalam, Woman fell in to well; rescued by fire force
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?