കാത്തിരുന്ന ആ ദിവസം എത്തി; ദുബൈ ഭരണാധികാരിയുടെ പുത്രന്മാരുടെ വിവാഹാഘോഷം തുടങ്ങി

ദുബൈ: (www.kvartha.com 06.06.2019) ദുബൈ കാത്തിരുന്ന ആ ദിവസം എത്തി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുത്രന്മാരുടെ വിവാഹാഘോഷം വ്യാഴാഴ്ച നടക്കുകയാണ്.

ഷെയ്ഖ് മുഹമ്മദിന്റെ പുത്രന്മാരായ ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, സഹോദരന്മാരായ ദുബൈ ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷെയ്ഖ് അഹമദ് ബിന്‍ മുഹമ്മദ് എന്നിവരാണ് വരന്മാര്‍.

All eyes on Royal Wedding in Dubai,Dubai, News, Marriage, Religion, Gulf, Son, World

മേയ് 15ന് മതപരമായ ചടങ്ങുകള്‍ നടന്നിരുന്നുവെങ്കിലും കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. വ്യാഴാഴ്ച വൈകിട്ട് നാലു മണിക്ക് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലാണ് വമ്പന്‍ ആഘോഷ പരിപാടികള്‍ നടക്കുന്നത്.

ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം(36) ഷെയ്ഖ ഷെയ്ഖ ബിന്‍ത് സഈദ് ബിന്‍ താനി അല്‍ മക്തൂമിനെയാണ് ജീവിത സഖിയാക്കിയത്. ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ്(35) ഷെയ്ഖ മറിയം ബിന്‍ത് ബുത്തി അല്‍ മക്തൂമിനെയും ഷെയ്ഖ് അഹമദ് ബിന്‍ മുഹമ്മദ്(32) ഷെയ്ഖ മിദ്യ ബിന്‍ത് ദല്‍മൂജ് അല്‍ മക്തൂമിനെയും ജീവിത പങ്കാളികളാക്കി.

വിവാഹ വാര്‍ത്ത അറിഞ്ഞതു മുതല്‍ ദുബൈ സന്തോഷത്തിലാണ്. വിവാഹ സല്‍ക്കാരത്തിന്റെ ക്ഷണക്കത്ത് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സുവര്‍ണ ലിപികളില്‍ കാലിഗ്രഫി ശൈലിയിലാണ് കത്ത് തയാറാക്കിയത്. ഇതോടൊപ്പം പരമ്പരാഗത ഒമാനി ഹല്‍വയും വിതരണം ചെയ്തു.

അതിനിടെ, ആഘോഷത്തിനായി സ്വര്‍ണവെളിച്ചത്തില്‍ കുളിച്ച് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കൊട്ടാരത്തിന്റെ ചിത്രങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടതും ശ്രദ്ധനേടി. ഇതു പെരുന്നാളിന് ഇരട്ടി മധുരം സമ്മാനിക്കുന്നുവെന്നാണ് ദുബൈ നിവാസികളുടെ അഭിപ്രായം. വിവാഹത്തിന് ഭവനങ്ങളെ അണിയിച്ചൊരുക്കുക സ്വദേശികളുടെ ഇടയില്‍ പതിവാണ്.
വിവാഹചടങ്ങില്‍ ജിസിസിയിലെ പ്രമുഖ നേതാക്കളെല്ലാം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷണിക്കപ്പെട്ട ആയിരക്കണക്കിന് പ്രമുഖര്‍ വിവാഹാഘോഷത്തില്‍ പങ്കെടുക്കും. പരമ്പരാഗത സംഗീതത്തിന്റെ അകമ്പടിയോടെയായിരിക്കും വിവാഹാഘോഷം. അറബിക് ഭക്ഷണങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: All eyes on Royal Wedding in Dubai,Dubai, News, Marriage, Religion, Gulf, Son, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?