മരുന്നുമാറി നല്‍കിയ സംഭവം: ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പരാതി നല്‍കി

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് അരമന ആസ്പത്രിയില്‍ ചികിത്സക്കിടെ മരുന്നുമാറി നല്‍കിയ സംഭവത്തില്‍ ആരോപണ വിധേയയായ ഡോക്ടര്‍ മുഅ്മിനക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി കാസര്‍കോട് ഗവ: ജനറല്‍ ആസ്പത്രി സുപ്രണ്ടിന് പരാതി നല്‍കി. ഡോ. മുഅ്മിന ജനറല്‍ ആസ്പത്രിയിലും രോഗികളെ പരിശോധിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ കെ.സി അഹമ്മദ് ചെര്‍ക്കളയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി പരാതി നല്‍കിയത്. 

ചികിത്സക്കിടെ മരുന്നുമാറി നല്‍കിയതിനെ തുടര്‍ന്ന് ചികിത്സക്കെത്തിയ യുവതി ഇപ്പോഴും അത്യാസന്ന നിലയിലാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ടവരുടെ ഭാഗത്ത് നിന്നും ഗൗരവകരമായ പിഴവ് സംഭവിച്ചിട്ടും അതിന് പരിഹാരം കാണാതെ, ഇത് ചോദ്യം ചെയ്ത രോഗിയുടെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്ന് ആക്ഷന്‍ കമ്മറ്റി വ്യക്തമാക്കി. സംഭവത്തില്‍ ആശുപത്രിക്കെതിരെയും ആരോപണ വിധേയരായ ഡോക്ടര്‍മാര്‍ക്കെതിരെയും നടപടിയെടുക്കാത്ത പക്ഷം ശക്തമായ ജനകീയ സമരങ്ങള്‍ക്ക് നേതൃതം നല്‍കുമെന്നും പരാതിയില്‍ പറയുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?