'അബ്ബാസ് മുതലപ്പാറ മനുഷ്യസ്‌നേഹിയായ പൊതുപ്രവര്‍ത്തകന്‍'; നിര്യാണത്തില്‍ അനുശോചന പ്രവാഹം

കാസര്‍കോട്: (www.kasargodvartha.com 10.06.2019) അന്തരിച്ച ഗസല്‍ പത്രാധിപര്‍ അബ്ബാസ് മുതലപ്പാറ മനുഷ്യസ്‌നേഹിയായ പൊതുപ്രവര്‍ത്തകനായിരുന്നുവെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മുന്‍ പ്രസിഡണ്ടുമായ സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. പീപ്പിള്‍ ജസ്റ്റിസ് വെല്‍ഫെയര്‍ ഫോറം ഹോട്ടല്‍ സ്റ്റേറ്റ്‌സില്‍ നടത്തിയ അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനകീയനായ പത്രപ്രവര്‍ത്തകനായിരുന്നു അബ്ബാസ് മുതലപ്പാറയെന്നും അദ്ദേഹം പറഞ്ഞു. ഏവരുമായും അടുപ്പവും സൗഹൃദവും ഉണ്ടാക്കുന്നതിലും അത് സൂക്ഷിക്കുന്നതിലും അബ്ബാസിനുണ്ടായിരുന്ന കഴിവ് അത്ഭുതാവഹമാണ്. സമൂഹത്തെയും നാടിനെയും സേവിക്കാനാണ് അദ്ദേഹം പത്രം നടത്തിയതും പൊതു പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതും. ധനസമ്പാദനത്തിന് വേണ്ടി അദ്ദേഹം പത്രപ്രവര്‍ത്തനത്തെയോ, പൊതുപ്രവര്‍ത്തനത്തെയോ ഉപയോഗിച്ചിട്ടില്ല. അബ്ബാസിന്റെ വിയോഗം കാസര്‍കോടിന്റെ സാംസ്‌കാരിക- പൊതു പ്രവര്‍ത്തന രംഗത്ത് വലിയ ശൂന്യതയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഗസലിന്റെ അടുത്തലക്കം അബ്ബാസ് അനുസ്മരണ പതിപ്പായി ഇറക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗസലിന്റെ തുടര്‍ പ്രസിദ്ധീകരണത്തെക്കുറിച്ച് ബന്ധപ്പെട്ടവര്‍ ആലോചിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. അബ്ബാസിന്റെ സ്മരണ നിലനിര്‍ത്താന്‍ വര്‍ഷം തോറും പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ടൗണ്‍ മുബാറക്ക് മസ്ജിദ് ഇമാം ഹസന്‍ ഹുദവി പ്രാര്‍ത്ഥന നടത്തി. യോഗത്തില്‍ ഉസ്മാന്‍ കടവത്ത് അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ, വി വി പ്രഭാകരന്‍, പ്രൊഫ. ശ്രീനാഥ്, മുസ്തഫ തോരവളപ്പ്, രവീന്ദ്രന്‍ പാടി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, മുജീബ് കളനാട്, എം പി ജില്‍ജില്‍, ശ്രീനിവാസ ബങ്കര, ബഷീര്‍ ചേരങ്കൈ, മുഹമ്മദ് ബാച്ചിക്ക, ഹമീദ് മൊഗ്രാല്‍, സുബൈര്‍ മേല്‍പറമ്പ്, ഇബ്രാഹിം ചെര്‍ക്കള, ടി എം എ ഖാദര്‍ പാണലം, മുഹമ്മദ് ഐഡിയല്‍, ഹസൈനാര്‍ നുള്ളിപ്പാടി, ഹക്കീം, ഉബൈദുല്ല കടവത്ത്, അഷ്റഫ് ചേരങ്കൈ തുടങ്ങിയവര്‍ സംസാരിച്ചു. റഹീം കൂവത്തൊട്ടി സ്വാഗതവും സി എം എ ജലീല്‍ നന്ദിയും പറഞ്ഞു.





'പുഞ്ചിരി' സര്‍വ്വകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു

മുളിയാര്‍: പുഞ്ചിരി മുളിയാറിന്റെ സ്ഥാപക അംഗവും, ഗസല്‍ പത്രാധിപരുമായ അബ്ബാസ് മുതലപ്പാറയുടെ നിര്യാണത്തില്‍ പുഞ്ചിരി മുളിയാര്‍ സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി ഹസൈന്‍ നവാസ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ബി സി കുമാരന്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, എം സി പ്രഭാകരന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, എം മാധവന്‍, കെ ബി മുഹമ്മദ് കുഞ്ഞി, ജയ കൃഷണന്‍ മാസ്റ്റര്‍, സി കെ മുനീര്‍, ബി അഷ്‌റഫ്, മസ്ഊദ് ബോവിക്കാനം, ശരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ഹംസ ആലൂര്‍, മുസ്തഫ ബിസ്മില്ല, ബി കെ ഷാഫി, വൈ മൊയ്തീന്‍കുഞ്ഞി, ബി സെസ് ഹംസ, കൃഷണന്‍ ചേടിക്കല്‍, ഷാഫി ഭരണി, കബീര്‍ മുസ്ലിയാര്‍ നഗര്‍, റഊഫ് കിര്‍ഗ്ഗില്‍, സാദത്ത് പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Remembrance, Abbas Muthalappara Remembrance conducted
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?