ദേശീയ മുസ്ലീമിന് ശേഷം അടുത്ത കോമഡി; ബിജെപിയില്‍ എത്തിയത് മുജ്ജന്മ സുകൃതമെന്ന് എ പി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: (www.kvartha.com 29.06.2019) ദേശീയ മുസ്ലീമിന് ശേഷം അടുത്ത കോമഡിയുമായി കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന എ പി അബ്ദുള്ളക്കുട്ടി. ബി ജെ പിയില്‍ ചേര്‍ന്നതിനോട് തന്റെ മുജ്ജന്മ സുകൃതമെന്നാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്. പൊതുരംഗത്ത് തുടരണമെന്ന് ബിജെപി നേതാക്കള്‍ തന്നെ സ്നേഹപൂര്‍വം ഉപദേശിച്ചു. പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിടുന്ന ലോകത്തെ ആദ്യത്തെയാളാണ് താനെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ബുധനാഴ്ചയാണ് അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. മോഡിയെ സ്തുതിച്ച് കൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലായിരുന്നു അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.

Former congress leader A P Abdullakutty says BJP leaders advised me, stay in politics, Kannur, News, Politics, BJP, Congress, Trending, Humor, Kerala

താനിപ്പോള്‍ ദേശീയ മുസ്ലീമായി മാറിയെന്ന് ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Former congress leader A P Abdullakutty says BJP leaders advised me, stay in politics, Kannur, News, Politics, BJP, Congress, Trending, Humor, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?