ഒടുവില്‍ പാര്‍ട്ടി ആവശ്യപ്പെട്ടു; ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള രാജിവെച്ചു

കണ്ണൂര്‍: (www.kvartha.com 22.06.2019) പ്രവാസി വ്യവസായി സാജന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള രാജിവെച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. നേരത്തെ സാജന്റെ മരണവുമായി ബന്ധപ്പെട്ട് ശ്യാമളയ്‌ക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.


നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സാജന്‍ മൂന്നുവര്‍ഷം മുമ്പാണ് ജോലി മതിയാക്കി തിരിച്ചെത്തിയത്. തുടര്‍ന്ന് ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പണികഴിപ്പിച്ചെങ്കിലും കെട്ടിടത്തിന് അനുമതി നല്‍കാന്‍ നഗരസഭാ ചെയര്‍പേഴ്‌സണായ ശ്യാമള തയ്യാറായില്ല. ഇതിലുള്ള മനോവിഷമം കൊണ്ടാണ് സാജന്‍ മരിച്ചതെന്നാണ് ആരോപണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: P K Shyamala resigns municipal chair chairperson post, Kannur, News, Politics, CPM, Resigned, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?