മകള്‍ക്കൊപ്പമുള്ള ചിത്രം സ്മൃതി ഇറാനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; പിന്നാലെ സഹപാഠികളുടെ പരിഹാസം നേരിടേണ്ടി വന്ന മകള്‍ പൊട്ടിക്കരഞ്ഞു; പരിഹാസത്തിന് അതേനാണയത്തില്‍ തിരിച്ചടിച്ച് സ്മൃതി

ന്യൂഡല്‍ഹി: (www.kvartha.com 22.06.2019) സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച മകളുടെ ചിത്രത്തെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വെള്ളിയാഴ്ചയാണ് സ്മൃതി മകള്‍ സോയിഷ് ഇറാനിയ്‌ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ സഹപാഠികളുടെ പരിഹാസത്തെ തുടര്‍ന്ന് ഫോട്ടോ സ്മൃതി പിന്‍വലിച്ചിരുന്നു.

സംഭവത്തെ കുറിച്ച് സ്മൃതി പറയുന്നത്;

''ഞാന്‍ എന്റെ മകളുടെ ചിത്രം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില് നിന്ന് നീക്കം ചെയ്തിരുന്നു. അവളുടെ സഹപാഠികളില്‍ ഒരാളുടെ പരിഹാസത്തെ തുടര്‍ന്നായിരുന്നു അങ്ങനെ ചെയ്തത്. അമ്മ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ അവളുടെ മുഖം എങ്ങനെയാണ് ഇരിക്കുന്നത് എന്ന് നോക്കൂ എന്നായിരുന്നു അയാളുടെ പരിഹാസം. തുടര്‍ന്ന് അവള്‍ എനിക്ക് മുന്‍പില്‍ അപേക്ഷയുമായി വന്നു, മാ ദയവ് ചെയ്ത് ആ ചിത്രം നീക്കം ചെയ്യൂ, അവര്‍ എന്നെ പരിഹസിക്കുന്നു എന്നും പറഞ്ഞു.


അതുകൊണ്ട് മിസ്റ്റര്‍ ഝാ, എന്റെ മകള്‍ മികച്ച ഒരു കായികതാരമാണ്. ലിംക ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടിയ കുട്ടിയാണ്. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും കരസ്ഥമാക്കിയിട്ടുണ്ട്, അതും രണ്ട് വട്ടം. അവള്‍ സ്നേഹനിധിയായ മകളാണ്, സുന്ദരിയും. നിങ്ങള്‍ എത്ര വേണമെങ്കിലും പരിഹസിച്ചോളൂ. ഞാന്‍ അവളെയോര്‍ത്ത് അഭിമാനിക്കുന്ന അമ്മയാണ്'' - എന്നും സ്മൃതി ഇറാനി കുറിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Smriti Irani’s daughter bullied at school; minister hits back with fierce response, New Delhi, News, Politics, Criticism, Social Network, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?