പട്ടാപ്പകല്‍ വീടിന്റെ കതക് പൊളിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ലാപ്‌ടോപ്പും കവര്‍ന്നു; മോഷണം പോയത് വാഹനത്തിന്റെ സി സി അടയ്ക്കാന്‍ വച്ചിരുന്ന പണം

എഴുകോണ്‍: (www.kvartha.com 07.06.2019) പട്ടാപ്പകല്‍ വീടിന്റെ കതക് പൊളിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ലാപ്‌ടോപ്പും കവര്‍ന്നു. ചീരന്‍കാവ് ശാസ്ത്രി നഗറില്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ചീരന്‍കാവ് സുലേഖ സദനത്തില്‍ പ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്.

Stolen laptop and money, News, Local-News, Robbery, Police, Case, Complaint, Kerala

അടുക്കള വാതില്‍ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 13,500 രൂപയും ഒരു ലാപ്‌ടോപ്പും കവര്‍ന്നു. പ്രസാദിന്റെ ഭാര്യ തൊഴിലുറപ്പിന് പോയ സമയത്താണ് മോഷണം നടന്നത്. വാഹനത്തിന്റെ സി.സി അടയ്ക്കാന്‍ വച്ചിരുന്ന തുകയാണ് മോഷണം പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ എഴുകോണ്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Stolen laptop and money, News, Local-News, Robbery, Police, Case, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?