ആശങ്കയൊഴിയാതെ ഗള്‍ഫ് മേഖല; അമേരിക്കന്‍ ചാരവിമാനം ഇറാന്‍ വെടിവച്ചിട്ടതിനെ തുടര്‍ന്ന് പരസ്പരം പോര്‍ വിളിച്ച് ഇരു രാജ്യങ്ങളും, ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

ടെഹ്‌റാന്‍: (www.kvartha.com 23.06.2019) ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള എല്ലാ വിമാനസര്‍വ്വീസുകളും ഇന്ത്യ റദ്ദാക്കി. കഴിഞ്ഞ ദിവസം അന്തര്‍ദേശീയ വ്യോമ മേഖലയിലൂടെ പറന്ന അമേരിക്കന്‍ ഡ്രോണിനെ ഇറാന്‍ വെടിവച്ചിട്ടിരുന്നു. ഇതിന് പിന്നാലെ ഇറാന്റെ വ്യോമ പാത വഴിയുള്ള സര്‍വ്വീസുകള്‍ ഒഴിവാക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയാണ് എന്നാണ് പുതിയ വിലയിരുത്തല്‍.


എന്നാല്‍ അമേരിക്കയുടെ ഏത് ആക്രമണത്തെയും നേരിടാന്‍ രാജ്യം സുസജ്ജമാണെന്ന് ഇറാന്‍ പ്രസ്താവിച്ചു. തങ്ങളുടെ വ്യോമാര്‍ത്തിയിലേക്ക് കടന്ന അമേരിക്കന്‍ ചാര ഡ്രോണിനെ ഇറാന്‍ വെടിവെച്ചിട്ടതിന് പിന്നാലെയാണ് അമേരിക്ക ഇറാന്‍ സംഘര്‍ഷഭീതി രൂക്ഷമായത്. യുദ്ധമുണ്ടായാല്‍ ഇറാനെ ഇല്ലാതാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രസ്താവിച്ചിരുന്നു. ഇതിനോട് കടുത്ത ഭാഷയിലാണ് ഇറാന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചത്.

രാജ്യത്തിന്റെ അതിര്‍ത്തിയിലേക്ക് യാതൊരു കടന്നുകയറ്റവും അനുവദിക്കില്ലെന്നും അമേരിക്കയുടെ ഭീഷണി നേരിട്ടാണ് ഇറാന്‍ സുജ്ജമാണെന്നും ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൂസവി അവകാശപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, News, America, Iran, Air Plane, India, Airlines, attack, Indian Airlines to avoid iranian airspace reroute flights


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?