സംസ്ഥാനത്ത് വീണ്ടും നിപ്പ; നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക

കൊച്ചി: (www.kvartha.com 03.06.2019) സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചിരിക്കുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ട സമയമാണിത്. താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുക

Nipah virus again in Kerala, Kochi, News, Kerala, Health, Health Minister

* രോഗം പകരുന്നത് രോഗികളുടെ ശരീര സ്രവങ്ങളില്‍ നിന്നാണ്. അതിനാല്‍ തന്നെ രോഗികളെ ശുശ്രൂഷിക്കുന്നവര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കണം.

* രോഗിയുമായി അടുത്ത ഇടപെടുന്നവര്‍ ശ്രദ്ധിക്കണം

* വവ്വാല്‍, മറ്റു പക്ഷിക്കള്‍ കടിച്ച പഴങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്.

* പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നിവ വരുകയാണെങ്കില്‍ സ്വയം ചികിത്സ അരുത്. ഉടന്‍ വിദഗ്ധ ചികിത്സ തേടുക.

* തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് പോലുള്ള പാനീയങ്ങള്‍ കുടിക്കരുത്. ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കിയത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആധികാരികതയില്ലാത്ത കാര്യങ്ങള്‍ വിശ്വസിക്കരുതെന്നാണ്.

* മാമ്പഴം പോലുള്ള പഴ വര്‍ഗങ്ങള്‍ സോപ്പ് ഉപയോഗിച്ചു കഴുകി ഭക്ഷിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nipah virus again in Kerala, Kochi, News, Kerala, Health, Health Minister


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?