ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു; ആശുപത്രികള്‍ക്കെതിരെ ചുമത്തിയത് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാപിഴവിനുമുള്ള വകുപ്പുകള്‍

കോട്ടയം: (www.kvartha.com 06.06.2019) ചികിത്സ കിട്ടാതെ രോഗി മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രികള്‍ക്കെതിരെ രണ്ട് വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. മനപൂര്‍വ്വമല്ലാത്ത നരഹത്യ, ചികിത്സാപിഴവ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കോട്ടയം മെഡിക്കല്‍ കോളേജിനും കാരിത്താസ്, മാതാ സ്വകാര്യ ആശുപത്രികള്‍ക്കുമെതിരെയാണ് കേസ്. കട്ടപ്പന സ്വദേശി ജേക്കബ് തോമസ് ഇന്നലെ മെഡിക്കല്‍ കോളേജിലും രണ്ട് സ്വകാര്യ ആശുപത്രിയിലും ചികിത്സ കിട്ടാതെ മരിച്ചിരുന്നു.

News, Kerala, Kottayam, Health, Death, hospital, Case, Police, Minister, police take case against hospitals

ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണം ശക്തമായതോടെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്നലെ ഉത്തരവിട്ടിരുന്നു. ആരോപണത്തില്‍ ആശുപത്രി അധികൃതര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജേക്കബ് തോമസിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kottayam, Health, Death, hospital, Case, Police, Minister, police take case against hospitals


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?