അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എ എല്‍ വിജയ് വിവാഹിതനാകുന്നു; വധു ചെന്നൈ സ്വദേശിനിയായ ഡോക്ടര്‍

ചെന്നൈ: (www.kvartha.com 29.06.2019) ചലച്ചിത്രതാരം അമല പോളിന്റെ ആദ്യ ഭര്‍ത്താവും യുവ സംവിധായകനുമായ എ എല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നു. ചെന്നൈ സ്വദേശിനിയായ ഡോക്ടറാണ് വിജയിയുടെ ജീവിതസഖിയാകാന്‍ പോകുന്നത്. ജൂലായ് 11ന് വിവാഹമുണ്ടാവുമെന്ന് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി.


വിജയിയും അമലയും പ്രണയിച്ചായിരുന്നു വിവാഹം ചെയ്തത്. 2014ലാണ് വിവാഹം നടന്നത്, എന്നാല്‍ ആ ബന്ധത്തിന് മൂന്ന് വര്‍ഷത്തെ ആയുസ് മാത്രമാണുണ്ടായിരുന്നത്. ദൈവത്തിരുമകള്‍, മദ്രാസ് പട്ടണം എന്നീ ചിത്രങ്ങളിലൂടെയാണ് എ എല്‍ വിജയ് ശ്രദ്ധേയനായത്. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് വിജയ് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Cinema, Director, film, Actress, Heroine, chennai, Tamilnadu, Husband, Amala Pauls Ex Husband A L Vijay going to second marriage


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?