ഡാന്‍സ് പഠിപ്പിക്കാനെത്തി അടുപ്പത്തിലായി; അടിപിടി കേസില്‍ പ്രതിയായി ജയിലിലായതോടെ ഒഴിവാക്കാന്‍ തുടങ്ങി, പിന്നാലെ കാറില്‍ പിടിച്ചിരുത്താന്‍ ശ്രമിച്ചുവെന്ന് പരാതിയും, പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയുടെ കൊലപാതക ശ്രമത്തിലേക്ക് നയിച്ചത് പ്രണയനൈരാശ്യം, അപകടനില തരണം ചെയ്യാതെ വിദ്യാര്‍ത്ഥിനി, സംഭവത്തിന് മുമ്പ് പ്രതി കഞ്ചാവ് വലിച്ചു, 'ലവ് യു ദീച്ചു' എന്ന് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസുമിട്ടു

മംഗളൂരു: (www.kasargodvartha.com 30.06.2019) ദേര്‍ളകട്ടെയില്‍ പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയുടെ കൊലപാതക ശ്രമത്തിലേക്ക് നയിച്ചത് പ്രണയനൈരാശ്യം മൂലമെന്ന് പോലീസ്. കുത്തേറ്റ കര്‍ക്കളയിലെ എം ബി എ വിദ്യാര്‍ത്ഥി ദീക്ഷ (20) ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. ദീക്ഷയെ കുത്തിയ ശേഷം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സുശാന്ത് അപകട നില തരണം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് ദേര്‍ളകട്ടെ ബെഗംബിലയില്‍ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

നേരത്തെ ദീക്ഷ പഠിക്കുന്ന കോളജില്‍ സുശാന്ത് ഡാന്‍സ് പഠിപ്പിക്കാനെത്തിയിരുന്നു. ദീക്ഷയ്ക്ക് ഡാന്‍സ് പഠിപ്പിച്ചുകൊടുത്തത് സുശാന്തായിരുന്നു. തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളായി. പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍പെട്ട ജപാന്‍ മംഗയുടെ സുഹൃത്തായിരുന്നു സുശാന്ത്. ഇതിനിടെയാണ് ജപാല്‍ മംഗയുടെ ഗ്യാങ്ങും സുഭാഷ് പടീലിന്റെ ഗ്യാങ്ങും തമ്മില്‍ സംഘട്ടനമുണ്ടായത്. ഈ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞതോടെ ദീക്ഷ, സുശാന്തിനെ ഒഴിവാക്കാന്‍ തുടങ്ങി. ഇതോടെ സുശാന്ത് നിരന്തരം ദീക്ഷയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്താന്‍ തുടങ്ങി. ഒരു ദിവസം സുഹൃത്തിനൊപ്പം കാറിലെത്തിയ സുശാന്ത്, ദീക്ഷയെ ബലം പ്രയോഗിച്ച് കാറിലിരുത്താന്‍ ശ്രമിച്ചതോടെ പരാതി പോലീസിലെത്തി. തുടര്‍ന്ന് ഈ സംഭവത്തില്‍ സുശാന്തിന്റെ വീട്ടുകാരെയും വിളിച്ചുവരുത്തിയാണ് പ്രശ്‌നത്തിന് പോലീസ് പരിഹാരമുണ്ടാക്കിയത്.

ഇതോടെ സുശാന്ത് ദീക്ഷയെ കൊലപ്പെടുത്താന്‍ സുശാന്ത് പദ്ധതി തയ്യാറാക്കുകയായിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച കോളജ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ദീക്ഷയെ സ്‌കൂട്ടറിലെത്തിയ സുശാന്ത് തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കുത്തിയത്. 12 തവണയാണ് സുശാന്ത് ദീക്ഷയെ കുത്തിയത്. തുടര്‍ന്ന് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു. സംഭവം നേരില്‍കണ്ട പരിസരവാസികള്‍ ഉടന്‍ ആംബുലന്‍സ് വിളിച്ചുവരുത്തി ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കൊലപാതക ശ്രമത്തിന് മുമ്പ് സുശാന്ത് 'ലവ് യു ദീച്ചു, മിസ് യു ബേബി, ലവ് യു ലോട്ട്' എന്ന് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസിട്ടിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കഞ്ചാവ് വലിച്ച് എത്തിയ സുശാന്ത് ദീക്ഷയെ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.







(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, National, Trending, Murder-attempt, Deralakatte stabbing - Victim still in precarious state
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?