അക്ഷയ കേന്ദ്രത്തില്‍ നിന്നും തിരിച്ചുവരുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി; നീറ്റില്‍ റാങ്ക് കുറഞ്ഞതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍

കോഴിക്കോട്: (www.kvartha.com 06.06.2019) അക്ഷയ കേന്ദ്രത്തില്‍ നിന്നും തിരിച്ചുവരുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. വെസ്റ്റ്ഹില്‍ റെയില്‍വേ സ്‌റ്റേഷന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം. പുതിയങ്ങാടി പള്ളിക്കണ്ടി സ്വദേശി ഷെര്‍ളീധരന്റെയും രൂപയുടെയും മകളായ വന്ദന (17) ആണ് മരിച്ചത്.

പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ വന്ദന വെസ്റ്റ്ഹില്ലിലെ അക്ഷയകേന്ദ്രത്തില്‍ പോയി തിരികെ വരുമ്പോള്‍ എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന് മുന്നില്‍ ചാടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10.55 മണിയോടെയാണ് സംഭവം.

Girl commits suicide by jumping in front of train in kozhikode, Kozhikode, News, Local-News, Suicide, Dead, Obituary, Kerala

വന്ദനയുടെ നീറ്റ് റിസല്‍ട്ട് കഴിഞ്ഞ ദിവസം വന്നിരുന്നു. പരീക്ഷ ജയിച്ചുവെന്നാണ് കുട്ടി വീട്ടില്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വീട്ടില്‍ ഒത്തുകൂടുകയും ചെയ്തിരുന്നു. പക്ഷെ വ്യാഴാഴ്ച രാവിലെ കുട്ടി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ജയിച്ചിരുന്നുവെങ്കിലും നീറ്റ് റാങ്കില്‍ താഴെയാണെന്ന് പറഞ്ഞിരുന്നതായി വന്ദനയുടെ സുഹൃത്തുക്കളായ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. റാങ്ക് താഴ്ന്നതിലുള്ള മനോവിഷമമാണോ ആത്മഹത്യയ്ക്ക് പുറകിലെന്നാണ് പോലീസ് സംശയിക്കുന്നത്.

എന്റെ ആയുസ്സ് ഇത്രയേ ഉള്ളൂ, ഞാന്‍ ആഗ്രഹിച്ച നിമിഷമായിരുന്നു ഇത്, ഐ.ലവ്.യു അച്ഛന്‍ അമ്മ വൈഷ്ണവ്, വിഷ്ണു എന്നിങ്ങനെ കൈത്തണ്ടയില്‍ എഴുതിയ ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വന്ദനയുടെ സഹോദരങ്ങളാണ് വൈഷ്ണവും വിഷ്ണുവും. പള്ളിക്കണ്ടിയിലെ മത്സ്യ തൊഴിലാളിയാണ് വന്ദനയുടെ അച്ഛന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Girl commits suicide by jumping in front of train in kozhikode, Kozhikode, News, Local-News, Suicide, Dead, Obituary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?