അപകടമുണ്ടാകുമ്പോള്‍ കൈവശമുണ്ടായിരുന്നത് തന്റെയും മകളുടേയും സ്വര്‍ണം; ആരോപണങ്ങളോട് പ്രതികരിച്ച് ലക്ഷ്മി ബാലഭാസ്‌ക്കര്‍
തിരുവനന്തപുരം: (www.kvartha.com 03.06.2019) വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടേയും മരണവുമായി ബന്ധപ്പെട്ട് ഒരുപാട് ആരോപണങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ബാലഭാസ്‌ക്കറിന്റെ മാനേജരും പ്രോഗ്രാം കോ- ഓര്‍ഡിനേറ്ററേയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണങ്ങള്‍ ഉയരാന്‍ തുടങ്ങിയത്.
ബാലഭാസ്‌ക്കറിന്റെ അപകടമരണത്തില്‍ നേരത്തെ തന്നെ ദുരൂഹ ഉണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതിനിടെയാണ് പുതിയ സംഭവം. അപകടം ഉണ്ടാകുമ്പോള്‍ ലക്ഷ്മിയുടെ കയ്യിലുണ്ടായിരുന്ന സ്വര്‍ണം ആരുടേതെന്ന ചോദ്യമുന്നയിച്ച് കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ ബന്ധു രംഗത്ത് വന്നിരുന്നു. അതിന് പ്രതികരണവുമായെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഭാര്യ ലക്ഷ്മി. കയ്യിലുണ്ടായിരുന്ന സ്വര്‍ണം തന്റെയും മകളുടെയും മാത്രമാണെന്നും, യാത്രയുടെ ഒരു ഘട്ടത്തിലും അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
അതേസമയം മാനേജര്‍മാരായ വിഷ്ണുവിനെയും പ്രകാശ് തമ്പിയേയും സൂക്ഷിക്കണമെന്നും ഇവര്‍ പ്രശ്‌നക്കാരാണെന്നും ബാലഭാസ്‌കറിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അമ്മാവനും ഗുരുവുമായ ബി ശശികുമാര്‍ വെളിപ്പെടുത്തി. കൂടാതെ അപകടം നടക്കുന്ന സമയത്ത് കയ്യില്‍ സ്വര്‍ണമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
2018 സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. മകള്‍ തേജസ്വിനി അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ഭാര്യ ലക്ഷ്മി നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ബാലഭാസ്‌ക്കറിന്റെ അപകട മരണം ആളുകള്‍ ഞെട്ടലോടെയാണ് കേട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Lakshmi Balabhaskar's statement on gold smuggling controversy, News, Trending, Accidental Death, Facebook, Post, Allegation, Media, Kerala.

Powered by Info News For You

Comments
Post a Comment