അബൂദാബിയില്‍ സന്ദര്‍ശക വിസയിലെത്തിയ കാസര്‍കോട് സ്വദേശി റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചു; മരണം ജോലി ലഭിച്ച് നാട്ടില്‍ പോയി വരാനുള്ള ഒരുക്കത്തിനിടെ
അബൂദാബി: (www.kasargodvartha.com 26.06.2019) അബൂദാബിയില്‍ സന്ദര്‍ശക വിസയിലെത്തിയ കാസര്‍കോട് സ്വദേശി റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചു. തൃക്കരിപ്പൂര്‍ ചന്തേര പടിഞ്ഞാറെ വീട്ടില്‍ ശ്രീധരന്‍ കോമരം- നാരായണി ദമ്പതികളുടെ ഏകമകന്‍ സജേഷ് (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. ജോലി തേടി മൂന്നു മാസം മുമ്പാണ് സന്ദര്‍ശക വിസയില്‍ സജേഷ് അബൂദാബിയിലെത്തിയത്.
അബൂദാബിയിലെ ഒരു കമ്പനിയില്‍ ജോലി ലഭിച്ച സന്തോഷത്തിലായിരുന്നു. നാട്ടിലേക്ക് പോയി വരാനുള്ള ഒരുക്കത്തിനിടെയാണ് മരണം തട്ടിയെടുത്തത്. മുസഫ സനായിയയിലെ ഫസ്റ്റ്, സെക്കന്റ് സിഗ്‌നലുകള്‍ക്കിടയില്‍ പ്രധാന റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. പ്രധാന റോഡ് കാല്‍നടയാത്രക്കാര്‍ മുറിച്ച് കടക്കുന്നത് കര്‍ശനമായി വിലക്കുള്ളതും കുറ്റകരവുമാണ്. പോലീസെത്തി ഉടന്‍ മഫ്‌റഖ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്.
അബുദാബി കെ എം സി സി പ്രവര്‍ത്തകര്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. സജേഷിന്റെ ബന്ധുക്കളാരും യു എ ഇയില്‍ ഇല്ല. ബുധനാഴ്ച രാത്രിയോടെ മൃതദേഹം നാട്ടില്‍ കൊണ്ടു പോവുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ജോലി ലഭിച്ച ആഹ്ലാദത്തോടെ നാട്ടില്‍ പോവാനിരുന്ന സജേഷിന്റെ മരണം കുടുംബക്കാരെ കണ്ണീരിലാഴ്ത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Accident, Gulf, Abudhabi, Kasaragod native died in accident at Abudhabi
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment