കുടുംബ വഴക്ക്: മകന്‍ പിതാവിനെ മരവടി കൊണ്ടടിച്ച് കൊലപ്പെടുത്തി

കാസര്‍കോട് (www.evisionnews.co): കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്‍ പിതാവിനെ മരവടി കൊണ്ടടിച്ച് കൊലപ്പെടുത്തി. പുതിയകൂട്ടത്തില്‍ പുത്തരിയന്റെ മകന്‍ ദാമോദരന്‍ (62) ആണ് കൊല്ലപ്പെട്ടത്. ചിറ്റാരിക്കല്‍ അതിരുമാവിലാണ് സംഭവം. സംഭവത്തില്‍ മകന്‍ അനീഷ്(35) നെ പോലീസ് കസ്റ്റഡിയിലെടുത്തു. 

അതിരുമാവിലെ കോളനിയിലാണ് ദാമോദരനും കുടുംബവും താമസം. വെള്ളിയാഴ്ച പത്തു മണിയോടെ മദ്യപിച്ചെത്തിയ ദാമോദരനും അനീഷും കുടുംബ പ്രശ്നത്തിന്റെ പേരില്‍ വഴക്കിടുകയായിരുന്നു. ഇതിനിടയില്‍ അനീഷ് മരവടി കൊണ്ട് പിതാവിന്റെ തലക്കടിക്കുകയായിരുന്നു. അടിയേറ്റ് വീണ ദാമോദരനെ ശനിയാഴ്ച രാവിലെ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. രാധാമണിയാണ് ഭാര്യ. മറ്റുമക്കള്‍ സനീഷ്, സുമേഷ്, ദിവ്യ, സുനില്‍. മരുമകള്‍ സജിത.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?