സംസ്ഥാനത്ത് നാളെ കാലവര്‍ഷമെത്തും: തെക്കന്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം (www.evisionnews.co): കാലവര്‍ഷം നാളെ സംസ്ഥാനത്തെത്തും. ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയതോതിലും നാളെ മുതല്‍ ശക്തമായും മഴപെയ്യുമെന്ന് തിരുവനന്തപുരം കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ സെപ്തംബര്‍ വരെയാണ് സംസ്ഥാനത്ത് മഴ നല്‍കുക.
ഈ ആഴ്ച്ച തെക്കന്‍ ജില്ലകളിലായിരിക്കും കാലവര്‍ഷം സജീവമാകുക. നാളെ തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ നല്ല മഴ ലഭിക്കും. ഈജില്ലകളിലെല്ലാം നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ തന്നെ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 9നും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം ജില്ലകളില്‍ പത്തിനും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment