കൊല്ലടയ്ക്ക് മുട്ടന്‍ പണി കിട്ടി: യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു; തീരുമാനം കലക്ടര്‍ ടി വി അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍ടിഎ യോഗത്തില്‍

തൃശൂര്‍: (www.kvartha.com 26.06.2019) യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കലക്ടര്‍ ടി.വി.അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍ടിഎ (റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി) യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. കെ.എല്‍.45 എച്ച് 6132 എന്ന ബസിന്റെ പെര്‍മിറ്റാണ് സസ്‌പെന്‍ഡ് ചെയ്തത്.

കലക്ടര്‍ ടി.വി.അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, ആര്‍ടിഒ, ഇരിങ്ങാലക്കുട ജോയിന്റ് ആര്‍ടിഒ, റൂറല്‍ പോലീസ് സൂപ്രണ്ട് എന്നിവരും പങ്കെടുത്തു. യോഗത്തില്‍ കല്ലട ഗ്രൂപ്പ് ഉടമ സുരേഷ് കല്ലടയോടും ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാജരായില്ല.

Kallada Travels bus permit cancelled, Thrissur, News, Passengers, Meeting, Suspension, Trending, Kerala

പെര്‍മിറ്റ് റദ്ദാക്കുമ്പോള്‍ ബസ് ഉടമ കോടതിയില്‍ പോകും. അങ്ങനെ വരുമ്പോള്‍ നിയമപരമായി പറഞ്ഞുനില്‍ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയണമെന്നാണ് യോഗത്തില്‍ ഉദ്യോഗസ്ഥരെടുത്ത നിലപാട്. പെര്‍മിറ്റ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്ന നിര്‍ദേശങ്ങളും യോഗം വിലയിരുത്തി.

ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന യോഗത്തില്‍ കല്ലട ഗ്രൂപ്പിന്റെ അഭിഭാഷകന്‍ ഹാജരായി വിശദീകരണം നല്‍കിയിരുന്നു. കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും പോലീസ് കേസെടുത്തിട്ടുണ്ടെന്നും പെര്‍മിറ്റ് റദ്ദാക്കാനാവില്ലെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. ഉടമയെ പ്രതി ചേര്‍ക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ കീഴ്തലങ്ങളിലെ നടപടികളെയും കല്ലടയുടെ അഭിഭാഷകന്‍ ചോദ്യം ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് വിശദമായ നിയമ പരിശോധനക്കായി ഫയല്‍ മാറ്റുകയായിരുന്നു. വൈകിട്ടോടെ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഒരു വര്‍ഷത്തേക്ക് പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തില്‍ ആര്‍ടിഎ എത്തിച്ചേര്‍ന്നത്.

ഏപ്രില്‍ 21ന് തിരുവനന്തപുരത്തുനിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ രണ്ട് യാത്രക്കാരെ കൊച്ചിയില്‍ മര്‍ദിച്ചു റോഡിലിറക്കിവിട്ട സംഭവത്തിലെ പരാതിയിലാണ് പെര്‍മിറ്റ് റദ്ദാക്കുന്നത്. നടപടികള്‍ക്കായി എറണാകുളം ആര്‍ടിഒ, ബസ് റജിസ്റ്റര്‍ ചെയ്ത ഇരിങ്ങാലക്കുട ആര്‍ടിഒക്ക് കേസ് കൈമാറുകയായിരുന്നു. കേസില്‍ തീരുമാനമെടുക്കാതെ പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു.

ഇതിനിടെയാണ് തമിഴ്‌നാട് സ്വദേശിനിയെ മലപ്പുറത്ത് ബസിനുള്ളില്‍ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതോടെയാണ് നേരത്തേ പെര്‍മിറ്റ് റദ്ദാക്കാന്‍ നിര്‍ദേശിച്ച ശുപാര്‍ശയും സജീവമായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kallada Travels bus permit cancelled, Thrissur, News, Passengers, Meeting, Suspension, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?