പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ രാജേഷ് ഭട്ട് അന്തരിച്ചു; മരണം ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന്

മംഗളൂരു: (www.kasargodvartha.com 23.06.2019) പ്രശസ്ത പ്രസവചികിത്സകനും ഗൈനക്കോളജിസ്റ്റുമായ ഡോ. രാജേഷ് ഭട്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനിടെ മരിച്ചു. ഗാന്ധിനഗര്‍ മന്നഗുദ്ദഡ്ഡയിലെ ഭട്ട് നഴ്‌സിംഗ് ഹോമില്‍ മുഴുവന്‍ സമയ വര്‍ക്കിംഗ് പാര്‍ട്ണര്‍ ആയിരുന്നു ഇദ്ദേഹം. ശനിയാഴ്ച മംഗള സ്‌റ്റേഡിയത്തില്‍ നടന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയും നിലത്ത് വീഴുകയുമായിരുന്നു. ഉടനെ തന്നെ മംഗളൂരു എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രശസ്ത ഗൈനക്കോളജിസ്റ്റായിരുന്ന, അന്തരിച്ച ഡോക്ടര്‍ മാലതി ഭട്ടിന്റെ മകനായിരുന്നു ഡോ. രാജേഷ് ഭട്ട്. ഡോ. വീണ ഭട്ടാണ് ഭാര്യ. എംബിബിഎസ് ബിരുദം നേടിയ ശേഷം കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിജിഒ കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു. ഭട്ടിന്റെ നഴ്‌സിംഗ് ഹോമിന്റെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് കെ എസ് ഹെഗ്‌ഡെ മെഡിക്കല്‍ അക്കാദമിയില്‍ സേവനമനുഷ്ടിച്ചിരുന്നു. ഗൈനക്കോളജിക്കല്‍ എന്‍ഡോസ്‌കോപ്പിക് ശസ്ത്രക്രിയകളില്‍ പരിശീലനം നേടി.

ഡോ. രാജേഷ് ഭട്ടിന്റെ അപകട മരണത്തോടെ മംഗലാപുരം പ്രീമിയം ലീഗ് എന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് റദ്ദാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: News, Kerala, Doctor, Death, Tournament, Games, Gynecologist, Famous, Dr Rajesh Bhat collapses while playing badminton, passes away.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?