കെ.എസ്.യു ബദിയടുക്ക മണ്ഡലം കമ്മിറ്റി സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു


കാസര്‍കോട് (www.evisionnews.co): കെഎസ്‌യു ബദിയടുക്ക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാവപ്പെട്ട ഇരുന്നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് കിറ്റുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം വിപുലമായ രീതിയില്‍ പ്രവേശനോത്സവം നടത്തിയെങ്കിലും ഇക്കുറി യു.ഡി.എഫ് പ്രവേശനോത്സവം ബഹിഷ്‌കരിച്ചതിനാല്‍ പരുപാടി മാറ്റിവെക്കുകയായിരുന്നു. മാത്യു ബദിയടുക്കയുടെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി കെ.എം സഫ്വാന്‍ കുന്നില്‍ ബാഗ് കിറ്റുകള്‍ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. ബദിയടുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്യാമപ്രസാദ് മാന്യ, കെ.എസ്.യു ജില്ലാ ഭാരവാഹി ആബിദ് എടച്ചേരി മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റര്‍ രാജഗോപാലന്‍, ചന്ദ്രഹാസന്‍ നമ്പ്യാര്‍, ഇര്‍ഷാദ്, ജോബിന്‍ സണ്ണി, സവാദ്, ഗംഗാധരന്‍ ഗോളിയടുക്ക, ആഷിക് ബെണ്ടിച്ചാല്‍, മുഹാസ് മൊഗ്രാല്‍, ജാബിര്‍, അല്‍ത്താഫ് നേതൃത്വം നല്‍കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?