മംഗളൂരുവിലേക്ക് പോകാന്‍ പോലീസ് ജീപ്പിന് കൈകാണിച്ചത് ശര്‍മിള ജ്വല്ലറി കവര്‍ച്ചാ കേസ് പ്രതി; പോലീസാണെന്നറിഞ്ഞതോടെ ഓടിരക്ഷപ്പെട്ടു, പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി
ബദിയടുക്ക: (www.kasargodvartha.com 01.07.2019) ശര്‍മിള ജ്വല്ലറിയില്‍ നിന്നും മോഷണം പോയ പണമാണ് പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട യുവാവിന്റെ ബാഗിലുണ്ടായിരുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇക്കഴിഞ്ഞ ജൂണ്‍ 28ന് വെള്ളിയാഴ്ച വൈകിട്ടാണ് ബദിയടുക്ക ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഉമേശ് ആചാര്യയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ ഷട്ടര്‍ താഴ്ത്തി സമീപത്തെ ഹോട്ടലിലേക്ക് പോയതായിരുന്നു ഉമേശ് ആചാര്യ.
ഈ സമയത്താണ് ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. നാല് കിലോ വെള്ളിയും 50,000 രൂപയുമാണ് മോഷണം പോയത്. അന്നു രാത്രി 11.30 ന് മഞ്ചേശ്വരത്താണ് ദൂരെ നിന്നു വരുന്ന വാഹനം കണ്ട് മംഗളൂരുവിലേക്ക് പോകാന്‍ യുവാവ് ജീപ്പിന് കൈ കാണിച്ചത്. വാഹനം അടുത്തെത്തിയപ്പോള്‍ ഹൈവേ പോലീസാണെന്നറിഞ്ഞതോടെ യുവാവ് പതറി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാവിനെ പോലീസ് ചോദ്യം ചെയ്യാന്‍ ആരംഭിച്ചതോടെയാണ് ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്.
തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് 35,000 രൂപയും നാല് മൊബൈലുകളും കണ്ടെത്തിയത്. 10, 50, 100 രൂപ നോട്ടുകളാണ് ബാഗിലുണ്ടായിരുന്നതെന്ന് ഉമേശ് ആചാര്യ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇങ്ങനെയാണ് മോഷണ തുക ആചാര്യയുടെതെന്നാണ് തിരിച്ചറിഞ്ഞത്.
Related News:
ഷട്ടര്‍ പാതിതാഴ്ത്തി ഉടമ സമീപത്തെ ഹോട്ടലിലേക്ക് പോയ സമയം ജ്വല്ലറിയില്‍ നിന്നും 4 കിലോ വെള്ളിയും അരലക്ഷം രൂപയും കൊള്ളയടിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Top-Headlines, Robbery, Robber show hands for Police jeep
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment