ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡൊണാള്‍ഡ് ട്രംപ്; രാജ്യത്ത് ശുദ്ധവായുവോ, ശുദ്ധജലമോ ഇല്ല, മലിനീകരണത്തെ കുറിച്ചോ വൃത്തിയെ പറ്റിയോ ശരിയായ അവബോധം ഇല്ലെന്നും കുറ്റപ്പെടുത്തല്‍
ലണ്ടന്‍: (www.kvartha.com 06.06.2019) ആഗോള കാലാവസ്ഥാ വ്യതിയാനത്തില്‍ മുഖ്യകാരണക്കാര്‍ ഇന്ത്യയും ചൈനയും റഷ്യയുമാണെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലും ചൈനയിലും റഷ്യയിലും ശുദ്ധവായുവോ, ശുദ്ധജലമോ ഇല്ല. മലിനീകരണത്തെ കുറിച്ചോ വൃത്തിയെ പറ്റിയോ ശരിയായ അവബോധവും ഇല്ലെന്നായിരുന്നു ട്രംപിന്റെ കുറ്റപ്പെടുത്തല്‍. ചില നഗരങ്ങളില്‍ ചെന്നാല്‍ ശ്വസിക്കാന്‍ പോലും കഴിയില്ല, എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇവര്‍ തയാറാകുന്നുമില്ലെന്നായിരുന്നു ട്രംപിന്റെ ആരോപണം.
ഇംഗ്ലണ്ടിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ ആരോപണം. ഇംഗ്ലണ്ടില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ട്രംപ് രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങള്‍ക്കുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
എലിസബത്ത് രാജ്ഞിയടക്കം പതിനഞ്ച് ലോക നേതാക്കള്‍ പങ്കെടുത്ത ഡിഡെ ലാന്‍ഡിംങ്ങിന്റെ 75-ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ബ്രിട്ടനില്‍ എത്തിയതായിരുന്നു ട്രംപ്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ട്രംപ് മടങ്ങി.
നാസി ജര്‍മനിയുടെ പക്കല്‍നിന്നും ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള വടക്കുപടിഞ്ഞാറന്‍ യൂറോപ്പിനെ മോചിപ്പിക്കാന്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ തുടങ്ങിയ സഖ്യരാഷ്ട്രങ്ങള്‍ സംയുക്തമായി 1944 ജൂണ്‍ ഒന്നിന് ആരംഭിച്ച ബഹുമുഖ ആക്രമണമാണ് ഡിഡെ ലാന്‍ഡിംങ് എന്ന പേരില്‍ അറിയപ്പെടുന്നത്.
കൂടാതെ പാരിസ് ഉടമ്പടിയേയും ട്രംപ് വിമര്‍ശിച്ചു. ഇത്തരം ഉടമ്പടികള്‍ ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാകുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതോടൊപ്പം അമേരിക്കയിലെ അന്തരീക്ഷം നല്ലതാണെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആഗോള താപനത്തെ ചെറുക്കാനുള്ളതാണ് പാരിസ് ഉടമ്പടി.
യുഎസിലാണ് എറ്റവും ശുദ്ധമായ വായുവുള്ളതെന്നും ട്രംപ് വാദിച്ചു. 2017 ല്‍ ആഗോള താപനം നിയന്ത്രിക്കുന്നതിനു വേണ്ടിയുണ്ടാക്കിയ പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറുന്നതായുള്ള പ്രഖ്യാപനത്തിനു മുന്‍പും യുഎസ് പ്രസിഡന്റ് ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളെയാണു കുറ്റപ്പെടുത്തിയത്.
പാരീസ് ഉടമ്പടി ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്നും ട്രംപ് തുറന്നടിച്ചിരുന്നു. കരാറിലെ വ്യവസ്ഥകള്‍ സന്തുലിതമല്ലെന്നും തങ്ങളുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നും ആരോപിച്ചായിരുന്നു യുഎസ് 2017ല്‍ ഉടമ്പടിയില്‍ നിന്നു പിന്മാറിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Trump Blames India, China for Pollution, Says US Has the Cleanest Climate, London, News, Politics, Humor, Donald-Trump, America, Allegation, World.

Powered by Info News For You

Comments
Post a Comment