വാരാന്ത്യം ആഘോഷിക്കാനെത്തിയ ദമ്പതികള്‍ക്ക് പബ്ബിന് മുകളില്‍ നിന്ന് വീണ് ദാരുണാന്ത്യം, അപകടം നടന്നത് സിറ്റി പോലീസ് കമ്മീഷണറുടെ റെയ്ഡ് നടക്കുന്നതിനിടെ, ബെംഗളൂരു നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നത് നിരവധി പബ്ബുകള്‍
ബെംഗളൂരു: (www.kvartha.com 23.06.2019) വാരാന്ത്യം ആഘോഷിക്കാനെത്തിയ ദമ്പതികള്‍ക്ക് പബ്ബിന്റെ മുകളിലത്തെ നിലയില്‍ നിന്ന് വീണ് ദാരുണാന്ത്യം. ബെംഗളൂരു നഗരത്തില്‍ ആഷ് ബിയര്‍ പബ്ബില്‍ വെള്ളിയാഴ്ച രാത്രി നടന്ന അപകടത്തില്‍ വേദ, പവന്‍ അത്താവര്‍ എന്നിവരാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. സിറ്റി പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ റെയ്ഡ് നടത്തുന്നതിനിടെ അവരുടെ മുന്നില്‍ വെച്ചാണ് അപകടം നടന്നത്.
ദമ്പതികളായ വേദ, പവന്‍ അത്താവര്‍ എന്നിവര്‍ മദ്യപിച്ച അവസ്ഥയിലായിരുന്നു. ഇവര്‍ പരസ്പരം വഴക്കിടുന്നതിനിടയില്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. ഈ സമയം പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ രാത്രി റൗണ്ടുകള്‍ക്കായി പബ്ബില്‍ എത്തിയതായിരുന്നു.
അനുമതിയില്ലാതെ നഗരത്തില്‍ നിരവധി പബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അടുത്തിടെ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ പബ്ബുകള്‍ ഉണ്ടാക്കുന്ന ശബ്ദ മലിനീകരണത്തെക്കുറിച്ച് നിരവധി പേരാണ് പരാതിപ്പെട്ടിരുന്നത്. അനധികൃത പബ്ബുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ജൂണ്‍ 26 നകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നേരത്തെ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Bangalore, Liquor, Police, Violence, Raid, Court, Court Order, Couples fell down from Pub at Bangalore

Powered by Info News For You

Comments
Post a Comment