പ്രണയം തകര്‍ക്കാന്‍ മാറ്റിത്താമസിപ്പിച്ചു; തേടിയെത്തിയ കാമുകന്‍ യുവതിയുമായി ഒളിച്ചോടി വിവാഹം കഴിച്ചു, ഒടുവില്‍ വിവാഹപ്രായമെത്താത്ത കമിതാക്കള്‍ പോലീസില്‍ കീഴടങ്ങി

അഞ്ചാലുംമൂട്: (www.kvartha.com 26.06.2019) യുവതിയുടെ പ്രണയബന്ധം തകര്‍ക്കാനായി വീട്ടുകാര്‍ മാറ്റി താമസിപ്പിച്ചെങ്കിലും കാമുകന്‍ തേടിയെത്തി. പിന്നീട് ഒളിച്ചോടി വിവാഹം കഴിച്ചു. തുടര്‍ന്ന് വിവാഹപ്രായമെത്താത്ത കമിതാക്കള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.

പത്തനംതിട്ട സ്വദേശിനിയെയാണ് വീട്ടുകാര്‍ കടവൂരിലെ ബന്ധുവീട്ടിലേക്കു മാറ്റി താമസിപ്പിച്ചത്. കഴിഞ്ഞ ദിവസം കാമുകന്‍ യുവതിയെ തേടിയെത്തികയും ഒരു ക്ഷേത്രത്തില്‍വെച്ച് വിവാഹം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പത്തനംതിട്ട എസ്പി ഓഫീസിലെത്തി ഹാജരായി.

Pathanamthitta, News, Kerala, Marriage, Eloped, Women, Love, Police, Pathanamthitta lovers eloped and married

സ്റ്റേഷനിലെത്തിയ ബന്ധുക്കള്‍ ഇരുവരും വിവാഹം കഴിച്ചതായി അറിഞ്ഞതോടെ യുവതിയുമായി ഇനി ബന്ധമില്ലെന്നും തിരികെ വേണ്ടെന്നുമുള്ള നിലപാട് സ്വീകരിച്ച് ഇറങ്ങിപ്പോയി. തുടര്‍ന്ന് ഇരുവരേയും കോടതിയില്‍ ഹാജരാക്കി. യുവാവിന്റെ ബന്ധുക്കള്‍ക്കൊപ്പം പോകാനാണ് താല്‍പര്യമെന്നു യുവതി അറിയിച്ചതിനെ തുടര്‍ന്ന് അതിന് അനുമതി ലഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pathanamthitta, News, Kerala, Marriage, Eloped, Women, Love, Police, Pathanamthitta  lovers eloped and married


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?