നായ്ക്കളും സേനാംഗങ്ങളും കുമ്പിട്ടു കിടക്കുന്ന ചിത്രത്തിന് പുതിയ ഇന്ത്യ എന്ന അടിക്കുറിപ്പ്; രാഹുല്‍ഗാന്ധിക്കെതിരെ പുതിയ വിവാദം

ന്യൂഡെല്‍ഹി: (www.kvartha.com 22.06.2019) കരസേനാ ഡോഗ് സ്‌ക്വാഡിലെ നായ്ക്കളും സേനാംഗങ്ങളും യോഗ ചെയ്യുന്ന ചിത്രം ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ വിവാദം. നായ്ക്കളും പരിശീലകരായ സേനാംഗങ്ങളും കുമ്പിട്ടു കിടക്കുന്ന ചിത്രത്തിനു 'പുതിയ ഇന്ത്യ' എന്ന അടിക്കുറിപ്പിട്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു കീഴിലുള്ള ഇന്ത്യയുടെ നിലവിലെ അവസ്ഥ എന്ന സൂചനയോടെയുള്ള ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ഇന്ത്യയുടെ അഭിമാനമായ യോഗയേയും സേനയേയും രാഹുല്‍ അപമാനിച്ചെന്നാണ് ബിജെപിയുടെ ആരോപണം. മോഡിക്കു കീഴില്‍ പുതിയ ഇന്ത്യ ഉദിച്ചുയരുമ്പോള്‍ രാഹുലിനു കീഴില്‍ പുതിയ കോണ്‍ഗ്രസും രൂപമെടുക്കുകയാണെന്നു ബിജെപി വക്താവ് നളിന്‍ കോലി പറഞ്ഞു.

Rahul Gandhi's tweet on yoga day draws criticism, New Delhi, News, Politics, Rahul Gandhi, Twitter, BJP, Allegation, Criticism, National.

രാഹുലിനു ജീവിതം തമാശയാണെന്നും പിഡിയെ (വളര്‍ത്തുനായ) ഓര്‍മപ്പെടുത്തുന്ന ചിത്രങ്ങള്‍ പങ്കുവയ്ക്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കില്ലെന്നും നളിന്‍ പരിഹസിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rahul Gandhi's tweet on yoga day draws criticism, New Delhi, News, Politics, Rahul Gandhi, Twitter, BJP, Allegation, Criticism, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?