പ്രിയ സുഹൃത്തിനൊരു കൈത്താങ്ങ്' കെ.എം.സി.സി- ജി.സി.സി ഓട്ടോറിക്ഷ സമര്‍പ്പിച്ചു
ആലംപാടി (www.evisionnews.co): കെ.എം.സി.സി ജി.സി.സി ആലംപാടിയുടെ 'പ്രിയ സുഹൃത്തിനൊരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായുള്ള ഓട്ടോറിക്ഷ സമര്‍പ്പണവും ആദരിക്കല്‍ ചടങ്ങും വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കാസി അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ബാവാ ആലംപാടിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കെ.എം ഹനീഫ് പ്രാര്‍ത്ഥന നടത്തി. മുന്‍ പ്രവാസിയും മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായ യുവാവിന് ഉപജീവന മാര്‍ഗ്ഗത്തിനുള്ള ഓട്ടോ റിക്ഷയുടെ താക്കോല്‍ദാന കര്‍മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ വാര്‍ഡ് മെമ്പര്‍ എ. മമ്മിഞ്ഞിക്ക് നല്‍കി നിര്‍വഹിച്ചു. മദ്രസ പൊതുപരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ടോപ് സ്‌കോറില്‍ ഇടംപിടിച്ച കുട്ടിക്കുള്ള സമ്മാനവും ആലംപാടി സ്‌കൂള്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയികള്‍ക്ക് ഉപഹാരവും നല്‍കി.
Powered by Info News For You
Comments
Post a Comment