മകന്‍ മരവടി കൊണ്ടടിച്ച് പിതാവിനെ കൊലപ്പെടുത്തി; പ്രതി പോലീസ് പിടിയിലായി, കൊലപാതകം നടന്നത് കുടുംബ കലഹത്തിനിടെ

ചിറ്റാരിക്കല്‍: (www.kasargodvartha.com 29.06.2019) മകന്‍ മരവടി കൊണ്ടടിച്ച് പിതാവിനെ കൊലപ്പെടുത്തി. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ കലഹത്തിനിടെയാണ് കൊലപാതകം നടന്നത്. ചിറ്റാരിക്കല്‍ അതിരുമാവിലാണ് സംഭവം. പുതിയകൂട്ടത്തില്‍ പുത്തരിയന്റെ മകന്‍ ദാമോദരന്‍(62) ആണ് കൊല്ലപ്പെട്ടത്. മകന്‍ അനീഷ്(35) ആണ് പോലീസ് പിടിയിലായത്. അതിരുമാവിലെ കോളനിയിലാണ് ഇവര്‍ താമസം.

വെള്ളിയാഴ്ച പത്തുമണിയോടെ മദ്യപിച്ചെത്തിയ ദാമോദരനും മനീഷും കുടുംബ പ്രശ്‌നത്തിന്റെ പേരില്‍ വഴക്കിടുകയായിരുന്നു. ഇതിനിടയില്‍ അനൂഷ് മരവടി കൊണ്ട് പിതാവിന്റെ തലക്കടിക്കുകയായിരുന്നു. അടിയേറ്റ് വീണ ദാമോദരനെ ശനിയാഴ്ച രാവിലെ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോഴാണ് മരിച്ചതായി വ്യക്തമായത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പികെ സുധാകരന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രാധാമണിയാണ് ഭാര്യ. മറ്റുമക്കള്‍ സനീഷ്, സുമേഷ്, ദിവ്യ, സുനില്‍. മരുമകള്‍ സജിത. കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും ഇവരുടെ സ്ഥിരമായ വഴക്കായതിനാല്‍ മാറി നില്‍ക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: chittarikkal, news, kasaragod, Kerala, Murder, Death, Police, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?