രോഗിചമഞ്ഞ് ആശുപത്രിയിലെത്തി മാനഭംഗം ചെയ്യാന്‍ ശ്രമിച്ച ആളുടെ നാവ് കടിച്ചുമുറിച്ച് വനിതാ ഡോക്ടര്‍; ചികിത്സ തേടി മറ്റൊരു ആശുപത്രിയിലെത്തിയ പ്രതി പിടിയില്‍, യുവാവിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കി

കേപ് ടൗണ്‍: (www.kvartha.com 08.06.2019) രോഗിചമഞ്ഞ് ആശുപത്രിയിലെത്തി മാനഭംഗം ചെയ്യാന്‍ ശ്രമിച്ച മുപ്പത്തിരണ്ടുകാരന്റെ നാവ് വനിതാ ഡോക്ടര്‍ കടിച്ചു മുറിച്ചു. സൗത്ത് ആഫ്രിക്കയിലാണ് സംഭവം. ബ്ലൂംഫൊണ്ടെയ്ന്‍ ആശുപത്രിയിലെ 24 വയസ്സുകാരിയായ വനിതാ ഡോക്ടറാണ് അക്രമിയുടെ നാവ് കടിച്ചു മുറിച്ചത്.

തന്നെ ബലമായി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ച അക്രമിയെ പ്രതിരോധിക്കവെയാണ് ഡോക്ടര്‍ അയാളുടെ നാവ് കടിച്ചു മുറിച്ചത്. ഡോക്ടറെ ബലംപ്രയോഗിച്ച് ചുംബിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഡോക്ടര്‍ പ്രതിക്ക് നേരെ പ്രത്യാക്രമണം നടത്തിയത്.

Doctor bit off 'attacker’s’ tongue when he ‘tried to molest her’, News, World, Humor, Molestation attempt, Police, Arrested, Injured, Hospital, Treatment, Doctor, World

നാവില്‍ കടിയേറ്റതോടെ അയാള്‍ ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപെട്ടു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ അക്രമി പിടിയിലായി. ചികിത്സ തേടി മറ്റൊരു ആശുപത്രിയില്‍ എത്തിയപ്പോഴാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് പ്രതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും പ്ലാസ്റ്റിക് സര്‍ജറി യൂണിറ്റില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് ആരോഗ്യവിഭാഗം വക്താവിന്റെ വിശദീകരണമിങ്ങനെ :

'മല്‍പ്പിടുത്തത്തിനിടയിലാണ് ഡോക്ടര്‍ അക്രമിയുടെ നാവ് കടിച്ചു മുറിച്ചത്. സംഭവത്തിനു ശേഷം ആശുപത്രിയില്‍ നിന്നു കടന്നു കളഞ്ഞ അയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. അതിനുശേഷം മറ്റൊരു ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി യൂണിറ്റില്‍ അഡ്മിറ്റ് ചെയ്ത അയാളെ പോലീസ് കാവലില്‍ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ദൈവത്തിന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ് ആ സമയത്ത് ഡോക്ടര്‍ക്ക് ശക്തമായി പ്രതിരോധിക്കാന്‍ സാധിച്ചത്. ഇപ്പോള്‍ വൈദ്യ പരിശോധനകള്‍ക്കും കൗണ്‍സിലിങ്ങിനും വിധേയയായിക്കൊണ്ടിരിക്കുകയാണ് ഡോക്ടര്‍. മുറിവ് ഭേദമാകുന്നതനുസരിച്ച് പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും'.

സൗത്ത്ആഫ്രിക്കയില്‍ കഴിഞ്ഞ വര്‍ഷം 40,000 മാനഭംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിലധികം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു തന്നെയാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ 40 ശതമാനത്തിലധികം സ്ത്രീകള്‍ ജീവിതത്തിലൊരിക്കലെങ്കിലും മാനഭംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Doctor bit off  'attacker’s’ tongue when he ‘tried to molest her’, News, World, Humor, Molestation attempt, Police, Arrested, Injured, Hospital, Treatment, Doctor, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?