ബാല ഭാസ്‌കറിന്റെ അപകടമരണം: അര്‍ജുന് കുരുക്ക് വീഴുമോ? മൊഴികളില്‍ വൈരുധ്യം; മുടി, വിരലടയാളം, രക്തം എന്നിവയുടെ ഫൊറന്‍സിക് പരിശോധനാഫലം ഉടന്‍ ലഭ്യമാക്കണമെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: (www.kvartha.com 10.06.2019) വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ വാഹനം ഓടിച്ചത് ആരെന്ന് ഉറപ്പിക്കാനായി മുടി, വിരലടയാളം, രക്തം എന്നിവയുടെ ഫൊറന്‍സിക് പരിശോധനാഫലം കൂടി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കത്തു നല്‍കി. മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തോടാണു പരിശോധനാഫലം ഉടന്‍ ലഭ്യമാക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.
കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് മുറിവുകള്‍ പരിശോധിച്ച് ഫൊറന്‍സിക് സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവിങ് സീറ്റില്‍ നിന്നു ശേഖരിച്ച മുടി, വിരലടയാളം, രക്തം എന്നിവയുടെ ഫലം കൂടി ലഭിച്ചാല്‍ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാനാകും. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്റെ മുടി, രക്തം, വിരലടയാളം എന്നിവ നേരത്തെ ശേഖരിച്ച് ഫൊറന്‍സിക് വിഭാഗത്തിനു കൈമാറിയിരുന്നു.
ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ അര്‍ജുന്‍ ആണു വണ്ടിയോടിച്ചതെന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ബാലഭാസ്‌കറാണു വണ്ടിയോടിച്ചതെന്നാണ് അര്‍ജുന്‍ പോലീസിനു നല്‍കിയ മൊഴി.
പള്ളിപ്പുറത്ത് അപകടം നടന്നയുടന്‍ എത്തിയവര്‍, മൊഴി നല്‍കിയവര്‍, മറ്റു സാക്ഷികള്‍ തുടങ്ങിയവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിക്കാന്‍ തുടങ്ങി. ഇവരുടെയെല്ലാം ഫോണ്‍ വിളി വിവരങ്ങള്‍, പള്ളിപ്പുറം ഭാഗത്തെ ടവര്‍ ലൊക്കേഷനില്‍ ഇവര്‍ ഉണ്ടായിരുന്നോ എന്നിവയും സൈബര്‍ സഹായത്തോടെ പരിശോധിക്കും.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍മാരായ പ്രകാശ് തമ്പിയും വിഷ്ണുവും അറസ്റ്റിലായതിനു പിന്നാലെയാണ് കേസില്‍ വീണ്ടും അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. അതിനിടെ ക്രൈംബ്രാഞ്ചിന് ഇതുവരെ അര്‍ജുന്റെ മൊഴി എടുക്കാനായിട്ടില്ല. അര്‍ജുന്‍ അസാമിലേക്ക് കടന്നതായാണ് സൂചന.
2018 സപ്തംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്. മകള്‍ തേജസ്വിനി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടെ ഒക്ടോബര്‍ രണ്ടിനാണ് മരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Friend goes missing, mystery deepens in Balabhaskar death, Thiruvananthapuram, News, Trending, Accidental Death, Crime Branch, Hospital, Kerala.

Powered by Info News For You

Comments
Post a Comment