പരാതി പറയാനെത്തിയ എന്‍ സി പി പ്രാദേശിക വനിതാ നേതാവിനെ ബി ജെ പി എം എല്‍ എ അടിച്ചുവീഴ്ത്തി; നിലത്തുവീണപ്പോള്‍ തൊഴിച്ചു; പ്രവര്‍ത്തകരും മര്‍ദിച്ചു

ഗുജറാത്ത്: (www.kvartha.com 03.06.2019) പരാതി പറയാനെത്തിയ എന്‍.സി.പി പ്രാദേശിക വനിതാ നേതാവിനെ ബി.ജെ.പി എം.എല്‍.എ അടിച്ചുവീഴ്ത്തിയതായി പരാതി. ഇതിനിടെ നിലത്തുവീണ യുവതിയെ എം.എല്‍.എ തൊഴിച്ചു. എം.എല്‍.എയ്ക്കൊപ്പമുണ്ടായിരുന്ന ആളുകളും യുവതിയെ മര്‍ദിച്ചു. ഗുജറാത്തിലെ നരോഡയില്‍ ഞായറാഴ്ചയാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.

നീതു തേജ്വാനി എന്ന എന്‍.സി.പി പ്രാദേശിക വനിതാ നേതാവിന് നേരെയാണ് ആക്രമണം നടന്നത്. പ്രാദേശികമായ ഒരു പ്രശ്നം പരിഹരിക്കുന്നതിനാണ് ബി.ജെ.പി എം.എല്‍.എ ബല്‍റാം തവാനിയെ സമീപിച്ചതെന്ന് നീതു തേജ്വാനി പറയുന്നു. എന്നാല്‍ താന്‍ പറയുന്നത് കേള്‍ക്കുന്നതിനു മുന്‍പ് തന്നെ എം.എല്‍.എ തന്നെ അടിച്ചു വീഴ്ത്തി. ജലവിതരണവുമായി ബന്ധപ്പെട്ട പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത യുവതിക്ക് നേരെയാണ് അക്രമം നടന്നത്.

Gujarat BJP Lawmaker Seen Kicking Woman In Video, Says "Will Say Sorry", Gujarat, News, Politics, attack, Crime, Criminal Case, Complaint, Woman, BJP, National, Video


ഇതോടെ നിലത്തുവീണ തന്നെ അദ്ദേഹം തൊഴിക്കാന്‍ തുടങ്ങി. എം എല്‍ എ മാത്രമല്ല, അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരും തന്നെയും ഭര്‍ത്താവിനെയും മര്‍ദിച്ചു. പരാതി പറയാന്‍ ചെന്ന തന്നെയും ഭര്‍ത്താവിനേയും മര്‍ദിച്ച സംഭവത്തെ തുടര്‍ന്ന് ബി.ജെ.പി ഭരണത്തില്‍ സ്ത്രീകള്‍ എങ്ങനെ സുരക്ഷിതരായിക്കുമെന്ന ചോദ്യമാണ് ഇവര്‍ മോഡിയോട് ചോദിക്കുന്നത്.

Gujarat BJP Lawmaker Seen Kicking Woman In Video, Says "Will Say Sorry", Gujarat, News, Politics, attack, Crime, Criminal Case, Complaint, Woman, BJP, National, Video

അതേസമയം സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ക്ഷമാപണവുമായി എം എല്‍ എ രംഗത്തെത്തിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gujarat BJP Lawmaker Seen Kicking Woman In Video, Says "Will Say Sorry", Gujarat, News, Politics, attack, Crime, Criminal Case, Complaint, Woman, BJP, National, Video.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?