ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം; മോഡിക്ക് ട്രംപിന്റെ അഭിനന്ദനം

ന്യൂഡല്‍ഹി: (www.kvartha.com 28.06.2019) ലോക്സഭ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അഭിനന്ദനം. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയിലെ കൂടിക്കാഴ്ചയിലാണ് മോഡിയെ ട്രംപ് അഭിനന്ദിച്ചത്. നിങ്ങള്‍ ഈ വിജയം അര്‍ഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

'നിങ്ങള്‍ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തുന്നതില്‍ വിജയിച്ചിരിക്കുന്നു. ഞാന്‍ ഓര്‍ക്കുന്നു നിങ്ങള്‍ ആദ്യം അധികാരമേല്‍ക്കുന്ന സമയത്ത് രാജ്യത്ത് പല വിഭാഗങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ ഒരുമിച്ചു, ഇത് നിങ്ങളുടെ കഴിവാണ്.'- എന്നായിരുന്നു ട്രംപ് പറഞ്ഞത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ 2014നേക്കാള്‍ മികച്ച വിജയമാണ് ബി.ജെ.പി ഇത്തവണ സ്വന്തമാക്കിയത്.

 "Fantastic Tribute To Your Abilities": Trump To PM Modi On Election Win, New Delhi, News, Politics, Lok Sabha, Election, Donald-Trump, BJP, Prime Minister, Narendra Modi, National

'നമ്മള്‍ അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ നമ്മുടെ രാജ്യങ്ങള്‍ തമ്മില്‍ ആ അടുപ്പം ഉണ്ടായിട്ടില്ല. ഇന്ത്യയും അമേരിക്കയും തമ്മില്‍ സൈനിക-വ്യാപാര നടപടികള്‍ ഉള്‍പ്പെടെ ഒന്നിച്ച് പ്രവര്‍ത്തിക്കും, ഇക്കാര്യം ചര്‍ച്ച ചെയ്യും' എന്നും ട്രംപ് പറഞ്ഞു. അതേസമയം ട്രംപിന് മറുപടിയായി അമേരിക്കയുമായി ഇന്ത്യ നല്ല ബന്ധം നിലനിര്‍ത്തുമെന്നും ഇന്ത്യയ്ക്ക് യു.എസുമായി ശക്തമായ വ്യാപാര ബന്ധമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ കൂട്ടിയിരുന്നു. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നും അത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ട്രംപ് രംഗത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "Fantastic Tribute To Your Abilities": Trump To PM Modi On Election Win, New Delhi, News, Politics, Lok Sabha, Election, Donald-Trump, BJP, Prime Minister, Narendra Modi, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?